രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥിന്റെ സംവിധാനം : മലയാള സിനിമയിലേക്ക് വീണ്ടും " മദനോത്സവം"

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥിന്റെ സംവിധാനം : മലയാള സിനിമയിലേക്ക് വീണ്ടും " മദനോത്സവം"

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രം "മദനോത്സവം" സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻപൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ. രതീഷ് ബാലകൃഷ്‌ണൻപൊതുവാളിന്റെ സിനിമകളിലെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മദനോത്സവം വളരെ രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ്
വരവറിയിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവർപ്രധാനകഥാപാത്രങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്കാസർകോട്,കൂർഗ്,മടികേരി എന്നീ സ്ഥലങ്ങളിൽ ആണ് നടക്കുന്നത്.

"കാണാ ദൂരത്താണോ കാണും ദൂരത്താണോആരുംകാണാതോടും മോഹക്ലോക്കിൻ സൂചി" പാടിയെത്തിയമദനോത്സവത്തിന്റെ സോങ് ടീസറിന് ഗംഭീര വരവേൽപ്പ് ആണ് സോഷ്യൽ മീഡിയയിൽ. നിരവധി താരങ്ങളും മദനോത്സവത്തിന് ആശംസകളുമായി ഗാനത്തിന്റെ ടീസർ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : കഥ ഇ.സന്തോഷ് കുമാർ, ഡി ഓ പി ഷെഹ്നാദ് ജലാൽ, ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ, ലിറിക്‌സ് വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി.ജെ, മേക്കപ്പ് ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം.യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഓ പ്രതീഷ് ശേഖർ.

Madanolsavam' again in Malayalam; Sudheesh Gopinath directorial prepping to entertain

Madanolsavam, a Sudheer Gopinath directorial is gearing up under the banner of Ajith Vinayaka Films, produced by Vinayaka Ajith. Inspired by the short story from E Santhosh Kumar ,the movie is scripted by Ratheesh Balakrishnan Poduval. The movie, which will be directed by the former chief associate of the script writer, has recently launched an interesting song teaser of the same.

The movie which will be shot in Kasaragod, Coorg and Madigeri has a strong star cast which include Suraj Venjaramoodu, Babu Antony, Rajesh Madhavan, Sudhi Koppa and Bhama Arun.

The song which was released recently had already gained laurels among music lovers all over. Many celebrities have shared the same through their social media handles and the song is already a hit. Story : E Santhosh Kumar, DOP Shehnad Jelal, Creative Producer Jay K, Production Designer Jothish Shankar,Editor Vivek Harshan, Music Christo Xavier, Lyrics Vaisakh sugunan, Sound Design Sreejith Sreenivasan, Production Controller Ranjith Karunakaran, Art Director Kripesh Ayyappankutty, Costume Melwi J, Makeup RG Wayanadan, Associate Director Abhilash MU, Stills Nandhu Gopalakrishnan, Design Arappiri Varayan, PRO Pratheesh Sekhar

No comments:

Powered by Blogger.