കന്നട സൂപ്പർതാരം ശിവരാജ് കുമാറിന്റെ പാൻ ഇന്ത്യൻ സിനിമ "ഗോസ്റ്റ്"; ദീപാവലി ദിനത്തിൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.

കന്നട സൂപ്പർതാരം ശിവരാജ് കുമാറിനെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രം 'ബീർബൽ' ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ഗോസ്റ്റ്". ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദീപാവലി ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രീകരണം പുരോഗമിക്കുന്ന "ഗോസ്റ്റ്", തികച്ചുമൊരു ആക്ഷൻ ഹീസ്റ്റ് ത്രില്ലർ ആയിരിക്കും. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
 
സാൻഡൽവുഡിലെ കരുനാട ചക്രവർത്തിയായ ശിവരാജ് കുമാർ, തോക്കുമായി നിൽക്കുന്നതാണ്പോസ്റ്ററിലുള്ളത്. മസ്തി, പ്രസന്ന വി.എം എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കുന്ന ചിത്രത്തിൻ്റെ ക്യാമറകൈകാര്യം ചെയ്യുന്നത് 
മഹേന്ദ്രസിംഹയാണ്.കെ.ജി.എഫ് ഫെയിം ശിവകുമാർ ആണ് കലാസംവിധായകൻ. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രശസ്തമായമിനർവമിൽസിൽ 6 കോടി രൂപയോളം വിലയുള്ള ജയിൽ സെറ്റിൽ പ്രധാന രംഗങ്ങളാണ്അണിയറപ്രവർത്തകർ ചിത്രീകരിക്കുന്നത്. നവംബർആദ്യവാരംപൂർത്തിയാക്കുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഡിസംബർ മുതൽ ആരംഭിക്കും.

വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
 

No comments:

Powered by Blogger.