പ്രശസ്ത നടൻ ഹരീഷ് പേരടി നിർമ്മാതാവുന്നു. ആദ്യ ചിത്രമായ " ദാസേട്ടന്റെ സൈക്കിൾ" കോഴിക്കോട് ആരംഭിച്ചു.ഒപ്പം,ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തു.
"ഐസ് ഒരതി "എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നു.വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഹരീഷ്പേരടിപ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണം രാഹുൽ സി വിമൽ നിർവഹിക്കുന്നു." ചെറിയ ബഡ്ജറ്റിൽ ഒരു നല്ല സിനിമ.
അതാണ് ലക്ഷ്യം'' ഹരീഷ് പേരടി"പറഞ്ഞു.
തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ സി ഗിരീശൻ സംഗീതംപകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നൗഫൽ പുനത്തിൽ,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കലമുരളിബേപ്പൂർ,മേക്കപ്പ് രാജീവ് അങ്കമാലി ,
വസ്ത്രാലങ്കാരം-സുകേഷ് താനൂർ,സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയൻങ്കര,
പി ആർ ഒ : എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: