" അടിയന്തരാവസ്ഥ കാലത്തെ അനുരാഗം " തുടങ്ങി.

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ്
അടിയന്തരാവസ്ഥ
കാലത്തെ അനുരാഗം.

ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനഞ്ച്ശനിയാഴ്ച്ചവർക്കലയ്ക്കടുത്തുള്ള അകത്തുമുറി എന്ന സ്ഥലത്ത് ആരംഭിച്ചു.

വർക്കലഎസ്.ആർ.എഡ്യൂക്കേഷൻ ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.ആർ.ഷാജി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച തോടെയാണ്തുടക്കമിട്ടത്.പ്രശസ്തനിർമ്മാതാവുംഎഴുത്തുകാരനുമായ ജെ.ജെ.കുറ്റിക്കാട്  ഫസ്റ്റ് ക്ലാപ്പും നൽകി.

കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ, ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെസാന്നിദ്ധ്യത്തിലാണ് ഈ ചിത്രമാരംഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ,കായൽത്തീരത്തുജീവിക്കുന്നസാധാരണക്കാരായ ഒരു കൂട്ടംമനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യംനൽകിഅണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.

ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരുംപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന,ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ,സംഗീതം - അഫ്സൽയൂസഫ്,കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ്
ആലാപനം - യേശുദാസ് ,ശ്രയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാമോഹൻ,ഛായാഗ്രഹണം -ബി.ടി.മണി.എഡിറ്റിംഗ് -എൽ.ഭൂമിനാഥൻ,കലാസംവിധാനം - സുനിൽ ശ്രീധരൻ, മേക്കപ്പ് - സന്തോഷ്
വെൺപകൽ ,കോസ്റ്റ്യും. ഡിസൈൻ - തമ്പി ആര്യനാട് .
ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ.ലൈൻ പ്രൊഡ്യൂസർ -എ.കബീർ.പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.

വർക്കലയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ - ഹരി തിരുമല.

No comments:

Powered by Blogger.