ശ്യാമപ്രസാദിൻ്റെ ആളോഹരി ആനന്ദവുമായി റോയൽ സിനിമാസ്.

ശ്യാമപ്രസാദിൻ്റെ ആളോഹരി ആനന്ദവുമായി റോയൽ സിനിമാസ്

സാറാ ജോസഫിൻ്റെ വിവാദ നോവൽ ആളോഹരി ആനന്ദം പ്രമേയമാക്കി ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം റോയൽ സിനിമാസിൻ്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് നിർമ്മിക്കുന്നത്.

മമ്മൂട്ടി നായകനായ
മാസ്റ്റർപീസിനു ശേഷം റോയൽ സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ആളോഹരി ആനന്ദം. മീരാജാസ്മിൻ, പാർവ്വതി തിരുവോത്ത്, അന്ന ബെൻ തുടങ്ങിയവർ ശക്തമായ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വർത്തമാന കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പല വിഷയങ്ങളിലൂടെ ചില സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുകാട്ടും. 

ബന്ധങ്ങൾക്ക് ഏറെ വില കൽപ്പിക്കുന്ന ചിത്രം  ചർച്ചകൾക്ക് വഴി യൊരുക്കുമെന്നും  ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നും നിർമ്മാതാവായ സി.എച്ച് മുഹമ്മദ് വടകര അറിയിച്ചു.

പ്രഗത്ഭ നടനായിരിക്കും നായകനെന്നും അദ്ദേഹം പറഞ്ഞു. ഒരേ കടൽ എന്ന ചിത്രത്തിനു ശേഷം ശ്യാമപ്രസാദും മീരാജാസ്മിനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. റോയൽ സിനിമാസിൻ്റെ മാസ്റ്റർപീസിലും മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം.

No comments:

Powered by Blogger.