കലാധരൻ്റെ " ഗ്രാനി " ചിത്രീകരണം തുടങ്ങി.


അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു. തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത 
 കലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " ഗ്രാനി" .

കാത്തോ ഫിലിംസിൻ്റെ ബാനറിൽ കലാധരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. 
വെള്ളായണിയിലെസൗപർണ്ണികയിൽ തിരക്കഥാകൃത്ത് വിനു ഏബ്രഹാം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്.നടൻ റിയാസ് നിർമ്മകല ഫസ്റ്റ് ക്ലാപ്പും നൽകി.
ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ളആത്മബന്ധങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ബാലതാരങ്ങളായ നിവിൻ, പാർവ്വതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തോമസ്.കെ.ജോസഫ്, ലീനാ നായർ, ശോഭാ മോഹൻ, ജയകൃഷ്ണൻ, ബിജു പപ്പൻ. തിരുമല രാമചന്ദ്രൻ ,ഗായത്രി സുബ്രഹ്മണ്യം , റിയാസ് നർമ്മ കല, സുരേഷ് ബാബു, എന്നിവരുംപ്രധാനവേഷങ്ങളിലഭിനയിക്കുന്നു.

കഥ, - ഗാനങ്ങൾ - കലാധരൻ.
തിരക്കഥ, സംഭാഷണം - വിനു ഏബ്രഹാം.സംഗീതം - ജയൻ പിഷാരടി,ഛായാഗ്രഹണം - ഉണ്ണി മടവൂർ.എഡിറ്റിംഗ് - വിപിൻ മാത്തൂർ,മേക്കപ്പ് - ലാൽ കരമന .കോസ്റ്റ്യും - ഡിസൈൻ ശ്രീകുമാർപൂജപ്പുര,അസ്സോസ്സിയേറ്റ് ഡയറക്ടർ - ബാബു ജാനകി രാമൻ.നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല,
പ്രൊഡക്ഷൻ കൺട്രോളർ
സേതു അടൂർ.

വാഴൂർ ജോസ്.
ഫോട്ടോ .ഹരി തിരുമല.

No comments:

Powered by Blogger.