ഐശ്വര്യ ലക്ഷ്മിയുടെ " കുമാരി " ട്രെയിലർ പുറത്തിറങ്ങി.

ഐശ്വര്യലക്ഷ്മിനായികയാവുന്ന "കുമാരി "എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

https://youtu.be/dGzKcctHnQU

ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസിനു വേണ്ടി സുപ്രിയ മേനോൻ  അവതരിപ്പിക്കുന്ന 'കുമാരി' ഒക്ടോബർ ഇരുപത്തിയെട്ടിന് 
മാജിക് ഫ്രെയിംസ്  തീയറ്ററുകളിൽ എത്തിക്കുന്നു.

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുമാരി'." രണം "  എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആണ് നിര്‍മ്മല്‍ സഹദേവ്, 'ഹേ ജൂഡ് ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.
രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്,ജിജുജോണ്‍,ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്സിക്യൂട്ടീവ്  പ്രൊഡ്യൂസര്‍-ഹാരീസ് ദേശം, സംഗീതം- ജേക്‌സ്ബിജോയ്,പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്,പി ആർ ഒ- എ എസ് ദിനേശ്.
 

No comments:

Powered by Blogger.