" നദികളിൽ സുന്ദരി യമുന " ചിത്രീകരണം തുടങ്ങി.

ഉത്തരമലബാറിലെപ്രശസ്തമായ ക്ഷേത്രമാണ് കണ്ണർ തളിപ്പറമ്പിലെ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം.ഈ ക്ഷേത്രസന്നിധിയിലായി. 
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന
നദികളിൽ സുന്ദരി യമുന
എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.

ചലച്ചിത്ര ,സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെനിരവധിപ്പേരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടൻ ബൈജു സന്തോഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്.

മുൻ എം.എൽ.എ. ടി.വി.രാജേഷ് തദവരത്തിൽ ഫസ്റ്റ് ക്ലാപ്പും നൽകി.തുടർന്ന് ധ്യാൻ ശ്രീനിവാസൻ ,അജു 
വർഗീസ്, പുതുമുഖ നായിക ആമിയും, ഏതാനും ജൂനിയർ കലാകാരന്മാരുംപങ്കെടുത്ത  രംഗത്തോടെചിത്രീകരണമാരംഭിച്ചു.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തലം.
ഇവിടുത്തെസാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കണ്ണൂരിൻ്റ സംസ്ക്കാരവും, ആചാരങ്ങളും, വിശ്വാസങ്ങളും, രാഷ്ടീയവുമൊക്കെ ഈ ചിത്രത്തിന്അകമ്പടിയായിയുണ്ട്.ഇതെല്ലാം കോർത്തിണക്കി തികഞ്ഞനർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇവിടെ കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു.

സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സുധീഷ്, നിർമ്മൽപാലാഴി.മനോജ്.കെ.യു., നവാസ് വള്ളിക്കുന്ന് അനീഷ്,, പാർവ്വണ, രേവതി ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്,
എന്നിവരുംനിരവധിപുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.ഫൈസൽ അലി ഛായാഗ്രഹണവും രെ തിൻരാധാകൃഷ്ണൻഎഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ് -ജയൻ പൂങ്കുളം
കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരുൺലാൽ കരുണാകരൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിജിൻ ജെസ്സി
ഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ.പ്രൊഡക്ഷൻ മാനേജർ - മെഹമൂദ്
പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലംപ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ.

തളിപ്പറമ്പിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കും. 

വാഴൂർ ജോസ്.
ഫോട്ടോ : സന്തോഷ് പട്ടാമ്പി .
 
 
 

No comments:

Powered by Blogger.