" ഉപ്പുമാവ് " ഓഡിയോ സി.ഡി പ്രകാശനം ചെയ്തു.

കൈലാഷ്,സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന " ഉപ്പുമാവ് " എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, എറണാകുളം സരോവരം ഹോട്ടലിൽ വെച്ച് ഐബി ഈഡൻ എം പി, ചലച്ചിത്ര നിർമ്മാതാവ് എൻ.എം. ബാദുഷ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ശിവജിഗുരുവായൂർ,ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ്മമ്പാട്,കണ്ണൻസാഗർ,സജി വെട്ടിക്കവല,കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്,
മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ.

വൈറ്റ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാട്ടൂർ ഫിലിംസിന്റെ ബാനറിൽ പ്രിജി കാട്ടൂർ, കെ അജിത് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈചിത്രത്തിന്റെഛായാഗ്രഹണംമാധേഷ്നിർവ്വഹിക്കുന്നു.ശ്രീമംഗലം വിജയൻ തിരക്കഥ സംഭാഷണമെഴുതുന്നു.
രാജൻ കാർത്തികപ്പള്ളി,
ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു.

വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.
എഡിറ്റർറയാൻടൈറ്റസ്,പ്രൊഡക്ഷൻ ഡിസൈനർ-രാജീവ് സൂര്യൻ,കല-രാജീവൻ ഇളമ്പൽ, മേക്കപ്പ്അനിൽനേമം,വസ്ത്രാലങ്കാരം-സൂര്യ ശ്രീകുമാർ, സ്റ്റിൽസ്-റോയി ലോറൻസ്, കൊറിയോഗ്രാഫി-തുഷാന്ത് ടാപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-റെജി ശ്രീനിവാസൻ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ,അരോമൽ,ശിവ, പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു എസ് സാഹിബ്,
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.