മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജനുവരി പത്തിന് രാജസ്ഥാനിൽ തുടങ്ങും .

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനിൽ ആരംഭിക്കുന്നു.
മോഹൻ ലാലിൻ്റെ ഒഫിഷ്യൽ പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഷിബു ബേബി ജോണിൻ്റെ 
ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.സെഞ്ചറികൊച്ചുമോനുംകെ.സി.ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ഈചിത്രത്തിൻ്റെനിർമ്മാണത്തിൽപങ്കാളികളാണ്.

ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ നൽകിയിട്ടില്ല.പേരുൾപ്പടെയുള്മറ്റു വിശദാംശങ്ങൾ അധികം വൈകാതെ നൽകുമെന്ന് നിർമ്മാതാക്കളിൽ ഒരാളായ സെഞ്ച്വറി കൊച്ചുമോൻ പറഞ്ഞു.

ഒറ്റഷെഡ്യൂളിൽഎഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

വാഴൂർ ജോസ്.

No comments:

Powered by Blogger.