അഭിനയം ,രചന ,സംവിധാനം തുടങ്ങിയ മേഖലകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഋഷഭ് ഷെട്ടി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് " കാന്താര ".

അഭിനയം ,രചന ,സംവിധാനം തുടങ്ങിയ മേഖലകളിൽ  പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഋഷഭ് ഷെട്ടി. നന്മയും തിന്മയും  തമ്മിലുള്ള  പോരാട്ടമാണ് " കാന്താര ".

Rating: ⭐⭐⭐⭐ / 5.
സലിം പി. ചാക്കോ
cpK desK.

ദക്ഷിണ കർണ്ണാടകയിലെ കൂന്താപ്പൂർ   ഗ്രാമത്തിൽ സ്ഥാപിതമായഭൂതകോലങ്ങളുടെയും,പരമപരഗതസംസ്കാരത്തെ ജീവിപ്പിക്കുകയും  ദൃശ്യമൊരുക്കുകയാണ് " കാന്താര" ചെയ്യുന്നത്. 

ദേവതകൾരക്ഷാധികാരികളാണെന്നും അവരുടെ ഊർജ്ജം ഗ്രാമത്തെ വലയംചെയ്യുമെന്നും
വിശ്വസിക്കപ്പെടുന്നു.നാടിൻ്റെ
പാരമ്പര്യത്തിലുസംസ്കാരത്തിലും അഹംഭാവത്തിൻ്റെ പോരാട്ടം ഈ കഥയിൽ ഒരു അലയടി സൃഷ്ടിക്കുന്നു .

കഥയുടെ ആത്മാവ് മനുഷ്യനും പ്രകൃതി സംഘട്ടനവുമാണ്. അതിൽ ശിവൻ കലാപവും പ്രകൃതിക്കെതിരെപ്രവർത്തിക്കുന്നു . അവസാനം ഒരു കൂട്ടം  ഗ്രാമീണരും ദുഷ്ടശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്നു. തൻ്റെ അസ്തിത്വം
മനസിലാക്കി ഗ്രാമത്തിൽ സാമാധനവും ഐക്യവും പുനസ്ഥാപിക്കാൻ ചിത്രത്തിലെ നായകനായ ശിവന് കഴിയുമോ?  ഇതാണ് കാന്താരയുടെ പ്രമേയം. 

1847ൽ തുളുരാജാവ് തൻ്റെ മനസമാധാനം നഷ്ടപ്പെട്ട് ജിവിക്കുന്നു .ഒരു ദിവസം സ്വപ്നത്തിൽ ദൈവത്തെ അന്വേഷിച്ച് രാജാവ് കാട് കയറുന്നു. കല്ലിൽ തീർത്ത പ്രതിഷ്ഠയെന്ന ദൈവത്തെ  കാണുകയുംതൻ്റെരാജ്യത്തിലേക്ക് വരണമെന്ന് പറഞ്ഞു.കൂടെ വരാം എല്ലാ സൗഭാഗ്യങ്ങളും തരാം. പകരമായി തന്നെ ആരാധിച്ച് കഴിഞ്ഞു കുടുന്ന തൻ്റെ വിശ്വാസികൾക്ക് ഭൂമി നൽകണമെന്ന് പറഞ്ഞു. ദൈവം കാട് വിട്ട് നാട്ടിൽ എത്തി. ദൈവത്തോടൊപ്പം കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്ങി. വർഷങ്ങൾ കടന്നു പോയി. രാജാവ് മാറി നാട്ട് രാജാവായി. അവർ ഇഷ്ടദാനം നൽകിയ ഭൂമി തിരിച്ചെടുക്കാൻപുതുതലമുറയിലുടെ നടത്തുന്നശ്രമങ്ങളാണ് സിനിമ പറയുന്നത്. " കാന്താര " എന്നാൽ കാട് എന്നാണ്. 

ഋഷഭ്  ഷെട്ടിക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ്ബൊല്ലാറഎന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്.

രചനയും സംവിധാനവും ഋഷഭ്  ഷെട്ടിയും ,നിർമ്മാണം വിജയ് കിരഗന്ദുരുവും, സംഗീതം ബി. അജനീഷ് ലോക് നാഥും ,നൃത്ത സംവിധാനം രാജ് ബി. ഷെട്ടിയും, ഛായാഗ്രഹണം അരവിന്ദ് കശ്യപും,എഡിറ്റിംഗ്കെ.എം.പ്രകാശുംനിർവ്വഹിക്കുന്നു.പൃഥിരാജ്പ്രൊഡക്ഷൻസാണ്  മലയാളം പരിഭാഷയോടെ  ഈ ചിത്രം തിയേറ്ററുകളിൽ  എത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ മേഖലയിൽ  ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് " കാന്താര" . അസാമാന്യമായ ചടുലതയുംവീര്യവുംഉള്ളദൃശ്യാവിഷ്കാരവും തൽക്ഷണം
ആഴ്ന്നിറങ്ങുന്നതുമായ
കാഴ്ചയാണ്ഏഴുത്തുകാരനും, നടനും സംവിധായകനുമായ ഋഷഭ്ഷെട്ടിയുടെകാന്താര"യിൽ
ഒരുക്കിയിരിക്കുന്നത്. 

ചരിത്രം,മിത്ത്,നാടോടിക്കഥകൾ ,ഹൈ ഡ്രാമ എന്നിവയെല്ലാം ചേരുന്നതാണ് ഈ സിനിമ .നന്മ- തിന്മകൾതമ്മിലുള്ളഏറ്റുമുട്ടലാണ് സിനിമ .നായക - വഞ്ചന - വില്ലൻ സിനിമയല്ല ഋഷഭ് ഷെട്ടിയുടെ മികച്ച സ്റ്റാർ ടേണും ശ്രദ്ധേയമായ സംവിധായക വൈദ്ദ്ധ്യവും കൊണ്ട് മുന്നോട്ട് വച്ച " കാന്താര" നല്ല സിനിമയാണ്. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് " കാന്താര" .

വടക്കൻ കേരളത്തിലെ തെയ്യവും,ദക്ഷിണകർണ്ണാടകയുടെദൈവകോലങ്ങളുമായുള്ള  ആചാരങ്ങളെയും കൂട്ടി ഋഷഭ് ഷെട്ടി അണിച്ചൊരുക്കിയ സിനിമയാണ് " കാന്താര " .

അഭിനയം ,രചന ,സംവിധാനം മൂന്ന് മേഖലകളിലും ഋഷഭ് ഷെട്ടി  പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

No comments:

Powered by Blogger.