" കബ്സ " തീയേറ്ററുകളിലേക്ക്.

കെ.ജി.എഫ് എന്ന  ചിത്രത്തിന്റെ   വിജയത്തെ മത്സരിക്കാൻ മറ്റൊരു കന്നഡ ചിത്രം കേരളത്തിൽ എത്തുന്നു.

കന്നഡ സൂപ്പർ സ്റ്റാർ ഉപേന്ദ്രയും,അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന "കബ്സ" എന്ന ചിത്രത്തിന്റെ നിർമ്മാണം ശ്രീസിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ ആണ്. എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം  ആർ ചന്ദ്രുവാണ്.

സ്വാതന്ത്രാനന്തരകാലഘട്ടത്തിൽ നടക്കുന്ന അധോലോക പശ്ചാതലമാണ് കഥയുടെ ഇതിവൃത്തം. മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന കബ്സായുടെ  ആക്ഷൻ കൊറിയോഗ്രാഫി പീറ്റർ ഹൈയ്ൻ,  രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ തുടങ്ങിയവരാണ്.

ഛായാഗ്രഹണംഎ ജെ ഷെട്ടി, പ്രെഡക്ഷൻ ഡിസൈനർ ശിവകുമാർ, എഡിറ്റിങ്ങ്  മഹേഷ്റെഡ്ഡീ.കേരള ഡിജിറ്റൽ മാർക്കറ്റിംഗ് - വിപിൻ കുമാർ വി ,പി ആർ ഒ ബിജു പുത്തൂര്.

ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു,  കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.മലയാളത്തിനും കന്നഡയ്ക്കും പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി,ബംഗാളി തുടങ്ങി ഏഴ്  ഭാഷകളിലായാണ് പ്രദർശനത്തിന് എത്തുന്നത്.

No comments:

Powered by Blogger.