" വിക്രം വേദ " ആക്ഷൻ ത്രില്ലർ മൂവി.



Rating : *** / 5.
സലിം പി. ചാക്കോ .
cpK desK .


പുഷ്കർ - ഗായത്രി ( ഭർത്താവും - ഭാര്യയും )  രചനയും സംവിധാനവും നിർവ്വഹിക്കുന്ന " വിക്രം വേദ " ആക്ഷൻ ത്രില്ലർ
തിയേറ്ററുകളിൽ എത്തി.  2017ൽ ഇതേ പേരിൽ
തമിഴിൽ പുറത്തിറങ്ങിയ സിനിമയുടെ റിമേക്കാണിത്. 

ഹൃത്വിക് റോഷൻ ( വേദ ബീറ്റാൾ ), സെയ്ഫ് അലിഖാൻ (എസ്എസ്പി വിക്രം) , രാധിക അപ്തെ ( പ്രിയ),  രോഹിത് സാരഫ് ( ഷാതക്ക്) ,  യോഗിത ബിഹാനി ( ചന്ദ) , ഇഷാൻ ത്രിപാഠി ( യംഗ് ഷാതക്ക്  ) ,
ഷരീബ് ഹാഷ്മി ( ബബ് ലു), സത്യദേവ് മിശ്ര ( എസ് എസ് പി അബ്ബാസ് ) ,മഞ്ജു ശർമ്മ ( കോൺസ്റ്റബിൾ ദുബെ ), സുദഹ്ന ദേശ്പാണ്ഡെ ( ഐ ജി സുരീന്ദർ ), ഗോവിന്ദ് പാണ്ഡെ ( പരശുറാം പാണ്ഡെ) ,ദേവ് ചൗഹാൻ ( ഇൻസ്പെക്ടർ പ്രഭാകർ ) ,കപിൽ ശർമ്മ ( എച്ച്.സി യശ്വന്ത് ) പ്രിയ ശുക്ള ( സമീറ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

വിക്രം ഒരു സത്യസന്ധനായ പോലിസ് ഇൻസ്പെകറാണ്, അയാൾ ഗുണ്ടാ തലവനായ വേദയെപിടികൂടാൻശ്രമിക്കുന്നുവേദ കീഴടങ്ങുമ്പോൾ മൂന്ന് കഥകൾ വേദ അവനോട് പറയുന്നു. വിക്രമിൻ്റെ നന്മതിന്മകളെ  കുറിച്ചുള്ള അഭിപ്രായം മാറാൻ കാരണമാകുന്നസംഭവങ്ങളാണ് സിനിമയുടെ പ്രമേയം  പറയുന്നത്. 

ഛായാഗ്രഹണം പി.എസ്. വിനോദും ,എഡിറ്റിംഗ് റിച്ചാർഡ് കെവിനും ,പശ്ചാത്തല സംഗീതംസാംസി.എസും, സംഗീതം വിശാൽ - ശേഖർ എന്നിവരും നിർവ്വഹിക്കുന്നു. 175 കോടി മുതൽ മുടക്കുള്ള ഈ ചിത്രം എസ്. ശശികാന്ത്, ചക്രവർത്തി ,രാമചന്ദ്ര ,വിവേക് അഗർവാൾ ,ഭൂഷൺകുമാർ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.തമിഴും,ഹിന്ദിയും സംവിധാനം ചെയ്തിരിക്കുന്നത് പുഷ്പകർ- ഗായത്രി ദമ്പതികളാണ്. 

കഥയിലെ ചെറിയ മാറ്റങ്ങൾ, സമൂലമായ പശ്ചാത്തലമാറ്റം എന്നിവസിനിമയുടെമാറ്റങ്ങളാണ്.പ്രേക്ഷകരെആകർഷിക്കാനുള്ളകഴിവുള്ളസംവിധായകരാണ് ഇരുവരും. എന്നാൽ തമിഴ് പതിപ്പാണ് മെച്ചം .

വിക്രമാദിത്വ രാജാവ് നീതിമാനായ ഭരണാധികാരിയെ കടങ്കഥകളിലുടെ ആവർത്തിച്ച് കുറുക്കനെ പിടിക്കാൻ പുറപ്പെടുന്നഒരുകൗശലക്കാരനായ രാക്ഷസനെ പിടികൂടാൻ പുറപ്പെടുന്നു ഇതാണ് പ്രമേയം. 

സെയ്ഫ് അലിഖാനും ,ഋതിഷ് റോഷനും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. വിജയ് സേതുപതിയും ,ആർ. മാധവനും ആയിരുന്നു തമിഴ് പതിപ്പിൽ അഭിനയിച്ചിരുന്നത്. 
ആക്ഷൻ ത്രില്ലർ മൂവിയാണിത്.







No comments:

Powered by Blogger.