" വിലായത്ത് ബുദ്ധ " തുടങ്ങി.ചന്ദന മരങ്ങളുടെ പറുദീസ യെന്നു വിശേഷിപ്പിക്കാവുന്ന മറയൂരിൽ ഒരു പുതിയ സിനിമക്ക് ഒക്ടോബർ പത്തൊമ്പത് ബുധനാഴ്ച രാവിലെ തുടക്കമായി. 

" വിലായത്ത് ബുദ്ധ" 
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ്
നിർമ്മിക്കുന്നത്.

അണിയറ പ്രവർത്തകർ, ഫോറസ്റ്റ്,പൊലീസ്ഉദ്യോഗസ്ഥർ
പഞ്ചായത്ത് പ്രസിഡൻ്റ് തുടങ്ങിയവരുടെസാന്നിദ്ധ്യത്തിലായിരുന്നു തുടക്കം കുറിച്ചത്.

മറയൂരിലെമലമടക്കുകൾക്കിടയിൽ ഒരു ഗുരുവും ശിഷ്യനും
തമ്മിൽ ലക്ഷണമൊത്ത ഒരു ചന്ദന മരത്തെച്ചൊല്ലിനടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് 'വിലായത്ത് ബുദ്ധ'.പ്രണയവും രതിയും പകയും സംഘർഷം തീർക്കുന്നപശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.
ഡബിൾ മോഹൻ എന്ന കുപ്രസിദ്ധചന്ദനക്കൊള്ളക്കാരനായി പ്രഥ്വിരാജും, ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവറെ അനശ്വരനാക്കിയ കോട്ടയം രമേശും പോരാടുന്നു.

അനുമോഹൻ, ഷമ്മി തിലകൻ, രാജശ്രീനായർഎന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന തമിഴ് നടനും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.

തൊട്ടപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ പ്രിയംവദ കൃഷ്ണ നാണു നായിക
ജി .ആർ .ഇന്ദുഗോ
പൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദ മാക്കി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇന്ദുഗോപനും രാജേഷ് പിന്നാനും ചേർന്നാണ്.
സംഗീതം ജെയ്ക്ക്ബിജോയ്സ്.
അരവിന്ദ്കശ്യപ്ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്  ശ്രീജിത്ത് സാരംഗ്,
കലാസംവിധാനം ബംഗ്ളാൻ.
മേക്കപ്പ് മനുമോഹൻ,
കോസ്റ്റ്യും -ഡിസൈൻ.സുജിത് സുധാകരൻ.പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽഎക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ,
ലൈൻ പ്രൊഡ്യൂസർ, - രലുസുഭാഷ് ചന്ദ്രൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്  മൺസൂർ റഷീദ്.വിനോദ് ഗംഗ,,സഞ്ജയൻ മാർക്കോസ്.സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് സ്- രാജേഷ് മേനോൻ ,നോബിൾ ജേക്കബ്.
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.

ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.
ഫോട്ടോ - സിനറ്റ് സേവ്യർ

No comments:

Powered by Blogger.