" ഭാരത സർക്കസ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു.

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ബെസ്റ്റ്വേഎന്റർടൈയ്ൻമെന്റിന്റെബാനറിൽ അനൂജ് ഷാജി 
നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ഭാരത സർക്കസ് "

ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. 

സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ്കലാഭവൻ,
സുനിൽ സുഖദ,ജയകൃഷ്ണൻ ,
പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാതോമസ്സ്,ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,അനു നായർ,ജോളി ചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മുഹാദ് വെമ്പായം രചന 
നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.
സംഗീതം-ബിജിബാൽ,എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർദീപക്പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-ലിയോൺസ് ലിയോഫിൽ,സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർകാരന്തൂർ.പി ആർ ഒ-എ എസ് ദിനേശ്


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.