ജീവിതത്തിൽ എന്നും ഓർത്തുവെക്കുന്ന നിമിഷങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്...

ജീവിതത്തിൽ എന്നും ഓർത്തുവെക്കുന്ന നിമിഷങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്... 

അങ്ങിനെ ഉള്ള ദിവസങ്ങൾ ആയിരുന്നു ദക്ഷിണാമൂർത്തി സ്വാമിയും, അമ്മയും വീട്ടിൽ വന്നിരുന്ന ദിവസങ്ങൾ. സേതു ഇയ്യാൾ ആണ് ആദ്യം എന്റെ വീട്ടിലേക്കു കൊണ്ടുവരുന്നത്. പിന്നീട് പലപ്പോഴും വന്നിരുന്നു. എന്റെ മകൻ മാധവ് പാട്ടുകളുടെ ലോകത്തു ജീവിച്ചിരുന്ന ഒരു കുട്ടിയായിരുന്നു... 

ക്ലാസ്സിൽ പോയി വന്നാൽ രാത്രി വൈകിയും പാട്ടുകളുടെ ലോകത്താണ്. ഇത് സ്വാമിയേ ഒരുപാടു ഇഷ്ടപ്പെടുത്തിയിട്ടുണ്ടാവും...

പിന്നീട് എപ്പോൾ വീട്ടിൽ വന്നാലും അവനു വേണ്ടി കുറെ പാട്ടുകൾ വീടിന്റെ പൂമുഖത്തിരുന്നു പാടും...മാധവ് സ്നേഹത്തോടെ മുന്നിലിരുന്നു പാട്ടുകൾ കേൾക്കുന്നത്, നമുക്ക് കാണാൻ തന്നെ ഒരു രസമാണ്. ബുധനാഴ്ച.... വിജയദശമി ദിവസം... 

മാധവ് ഞങ്ങളോട് വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു... പൂജവെപ്പ് ദിവസമായ ഇന്നലെ മാധവിന്റെ ഇഷ്ടഗായകനായ ജയചന്ദ്രൻ ചേട്ടൻ വീട്ടിൽ വന്നിരുന്നു.. എന്റെ മാധവും, സ്വാമിയും കൂടിയുള്ള ഫോട്ടോ കുറെ സമയം നോക്കിയിരുന്നു... പിന്നെ അവനിവിടെയൊക്കെ ഉണ്ടെന്നു പറഞ്ഞു, പാട്ടുകൾ പാടി... 

കണ്ണ് നിറഞ്ഞു ഞങ്ങൾ നിന്നു.  ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷങ്ങൾ  നൽകിയ ജയേട്ടന് ❤❤❤ മാധവ് നൽകുന്ന ഓർമ്മകൾ, അവൻ മുന്നിലുണ്ടെന്ന് പറഞ്ഞു പാടിയ ജയേട്ടൻ... മാധവിന്റെ ഓർമ്മകൾക്ക് അടുത്ത ബുധനാഴ്ച ഒരു വർഷം തികയുന്നു 🙏🙏🙏

വിനോദ് ഗുരുവായൂർ
  

No comments:

Powered by Blogger.