" ഇത് കേരളം കണ്ട രാഷ്ട്രീയം കാണാനിരിക്കുന്ന രാഷ്ട്രീയം : വരാൽ " .നാളെ മുതൽ.

പ്രകാശ് രാജ്,  അനൂപ് മേനോന്‍, സണ്ണിവെയ്ൻ  കൂട്ടുകെട്ടില്‍ കണ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം " വരാല്‍ " നാളെ ( ഒക്‌ടോബർ പതിനാലിന്) തിയേറ്ററുകളിൽ എത്തും . 



ട്വന്റി ട്വന്റിക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന മലയാള ചിത്രമാണിത് .ട്രിവാൻഡ്രം ലോഡ്ജിന് ശേഷം  അനൂപ് മേനോൻ  ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രൺജി പണിക്കര്‍ എന്നിവരുൾപ്പടെ ഏഴുപതോളം താരങ്ങൾ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
എൻ.എം.ബാദുഷയാണ് ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദർ സംഗീതവും ,രവിചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദീപ സെബാസ്ററ്യനും, കെ.ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

സലിം പി. ചാക്കോ .
cpK desK.
 
  

No comments:

Powered by Blogger.