അപർണ്ണ ബാലമുരളിയുടെ അഭിനയ മികവിൽ " ഇനി ഉത്തരം " .


Rating : 3.5 / 5.
സലിം പി. ചാക്കോ. 
cpK desK.


ദേശീയ അവാർഡ് ഫെയിം അപർണ്ണ ബാലമുരളിയെ  പ്രധാന കഥാപാത്രമാക്കി 
സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത "ഇനി ഉത്തരം" തീയേറ്ററുകളിൽ എത്തി. 

നായികാ കേന്ദ്രീകൃതമായ ത്രില്ലറുകൾ വിവിധ ഭാഷകളിൽ  ഇറങ്ങുമ്പോൾ ഇതുപോലൊന്ന് മലയാളത്തിൽ ഇറങ്ങണമെന്ന് ഞാനുൾപ്പടെയുള്ള ഒരു വിഭാഗം പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് " ഇനി  ഉത്തരം " .

ഇടുക്കി ജില്ലയിലെ ശാന്തൻപാറ പോലീസ് സ്റ്റേഷനിലേക്ക് കൊലപാതകക്കുറ്റം
ഏറ്റുപറയാൻ ഒരു പെൺകുട്ടി എത്തുന്നതോടെയാണ് ചിത്രത്തിൻ്റെ പ്രധാന തുടക്കം. 

ആരാണ് ആ പെൺകുട്ടി? എന്താണ്കൊലപാതകത്തിന്റെ പിന്നിലെ ഉദ്ദേശം? പക്ഷേ പിന്നീട് ഓരോഘട്ടത്തിലും ഉയർന്നുവരുന്ന ചോദ്യങ്ങളുടെ തീവ്രത കൂടി വരുന്നു  ? 

കഥാപാത്രങ്ങളെ ഓരോരുത്തരേയായി പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമ  തുടങ്ങുന്നത്. കഥാപശ്ചാത്തലംമനസിലാക്കാൻചെറിയസംഭാഷണങ്ങളിലൂടെയുള്ള ഈ രീതി മികച്ചതാണ്.

ത്രില്ലറുകളുടെ സംവിധായകൻ  ജീത്തു ജോസഫിൻ്റെ അസോസിയേറ്റായിപ്രവർത്തിച്ചഅനുഭവസമ്പത്തുമായാണ്  സുധീഷ് രാമചന്ദ്രൻ ഈ ചിത്രം സംവിധാനംചെയ്തിരിക്കുന്നത്.

നായികാ പ്രധാന്യമുള്ള ഈ  കഥയിൽമറ്റുകഥാപാത്രങ്ങൾക്കും തുല്യപ്രധാന്യം നൽകിയിരിക്കുന്നുവെന്നത് ചെറിയകാര്യമില്ല. അതുപോലെ വന്നുപോകുന്നകഥാപാത്രങ്ങൾക്കും കൃത്യമായ ഇടം സിനിമയിൽ ഉണ്ട്. 

ഏ.ആന്റ്.വി
എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ്  ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്.  

രവിചന്ദ്രൻ ഛായാഗ്രഹണവും ,  രഞ്ജിത് ഉണ്ണി തിരക്കഥയും  സംഭാഷണവും, വിനായക് ശശികുമാർ ഗാനരചനയും ,
ഹിഷാം അബ്ദുൽ വഹാബ് സംഗീതവും, ജിതിൻ ഡി. എഡിറ്റിംഗും,അരുൺ മോഹനൻ കലാസംവിധാനവും ,
ജിതേഷ് പൊയ്യ മേക്കപ്പും ,ധന്യ ബാലകൃഷ്ണൻവസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 
ചീഫ്അസോസിയേറ്റ്ഡയറക്ടർ ദീപക്നാരായണനാണ്.  

ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി. ഭാഗ്യരാജ് , മാലാ പാർവ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ .

അപർണ ബാലമുരളി അവതരിപ്പിക്കുന്ന ഡോ. ജാനകി ഗണേശാണ്  സിനിമയുടെ ഹൈലൈറ്റ്.  ജാനകിയുടെ പ്രണയവും
നിസ്സഹായാവസ്ഥയും 
നി​ഗൂഢതകളുമെല്ലാം മനോഹരമായി അവതരിപ്പിച്ച് അപർണ്ണ ബാലമുരളി  പ്രേക്ഷക ശ്രദ്ധനേടി.  

കലാഭവൻ ഷാജോൺ അവതരിപ്പിച്ച സി.ഐ.  കരുണനും , ഹരീഷ് ഉത്തമൻ്റെ എസ്.പി ഇളവരസും  ശ്രദ്ധേയം.പരുക്കനും അതേസമയംസൂത്രശാലിയുമായ എസ്.പിയെ ഹരീഷ് ഉത്തമൻ ഗംഭീരമാക്കി. 

എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ കൊള്ളാവുന്ന ഒരു കൊച്ചു സിനിമയാണ് " ഇനി ഉത്തരം " .ഡോ. ജാനകി രമേശ് ഇന്നിൻ്റെ പ്രതീകമാണ്.

No comments:

Powered by Blogger.