വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ ജോയിൻ്റ് ചെയ്തു .

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് അഭിനയിച്ചു തുടങ്ങി.

ചന്ദന മരങ്ങളുടെ വിളനിലമായ മറയുരിലെ മലമുകളിൽ ചന്ദനമോഷ്ടാവ് ഡബിൾ മോഹൻഎന്നകഥാപാത്രത്തെയാണ്പ്രഥ്വിരാജ്അവതരിപ്പിക്കുന്നത്. നല്ല പഴക്കമുള്ള ഒരു ജീപ്പിൽ തലയെടുപ്പോടെ തീഷ്ണമായ ലഷ്യവുമായി ഇരിക്കുന്ന പ്രഥ്വിരാജിൻ്റെ ഫോട്ടോയാണ് ഡബിൾ മോഹൻ്റെ ആദ്യ ലൂക്കോടെ അണിയറ പ്രവർത്തകർ
പുറത്തുവിട്ടിരിക്കുന്നത്.

മറയൂർ ചന്ദനക്കാടുകളെ ഇനി സംഘർഷത്തിൻ്റെ മുൾമുനയിൽനിർത്തിക്കൊണ്ടുള്ള ചിത്രീകരണമാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്.
മറയൂരിലെമലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ശിഷ്യനായ ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങു തകർക്കുമ്പോൾ അത് കാത്തു വച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്നഅന്തരീക്ഷത്തിലൂടെയാണ് കഥാവികസനം '
കോട്ടയം രമേഷാണ് ഭാസ്ക്കരൻ മാഷിനെ ഭദ്രമാക്കുന്നത്.

അയ്യപ്പനും കോശിയിലേയും ഡ്രൈവറെഅവിസ്മരണീയമാക്കിയ കോട്ടയം രമേഷിൻ്റെ അഭിനയ ജീവിതത്തിലെ അതിശക്തമായകഥാപാത്രമായിരിക്കും.മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്.

വിനു മോഹൻ, ഷമ്മി തിലകൻ, തമിഴ് നടൻ ടി.ജെ. അരുണാചലം,രാജശി നായർ എന്നിവരുംനിരവധിപുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.പ്രിയംവദാകൃഷ്ണനാണ്നായിക.ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ജെയ്ക്ക് ബിജോയ് സിൻ്റേതാണ് സംഗീതം.
അരവിന്ദ്കശ്യപ്ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - ബംഗ്ളാൻ. മേക്കപ്പ്.മനുമോഹൻ.കോസ്റ്റ്യം ഡിസൈൻ - സുജിത് സുധാകർ. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മൺസൂർ റഷീദ്, വിനോദ് ഗംഗ .സഞ്ജയൻ മാർക്കോസ്
പ്രൊജക്റ്റ് ഡിസൈനർ - മനു ആ ലുക്കൽ ,ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ.എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് - രാജേഷ് മേനോൻ - നോബിൾ ജേക്കബ്ബ്.പ്രൊഡക്ഷൻ കൺട്രോളർഅലക്സ്.ഈ.കുര്യൻചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു .

വാഴൂർ ജോസ്.
ഫോട്ടോ - സിനറ്റ് സേവ്യർ.


No comments:

Powered by Blogger.