വ്യത്യസ്ത പ്രമേയവുമായി " വിചിത്രം " .

Rating : 3.5/ 5.
സലിം പി. ചാക്കോ.
cpK desK .
ഷൈൻ ടോം ചാക്കോയെ  നായകനാക്കി അച്ചു വിജയൻ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച  " വിചിത്രം " തീയേറ്ററുകളിൽ എത്തി. 

പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യതസ്ഥമായ ഒരു ചിത്രമാണിത്. ഒരമ്മയുടെയും അഞ്ചു മക്കളുടെയും ജീവിതത്തിലെ ചില സംഭവവികാസങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരിൽ വീടുവിട്ടിറങ്ങേണ്ടി വന്നതാണ് ജാസ്മിൻ (ജോളി ചിറയത്ത്). ഭർത്താവിന്റെ മരണത്തോടെ വീടിന്റെ ഉത്തരവാദിത്വം ജാസ്മിന്റെ തലയിലാണ്. യാതൊരുഉത്തരവാദിത്വബോധവുമില്ലാതെ , എളുപ്പത്തിൽ പണക്കാരൻ ആകാനുള്ള  ആഗ്രഹവുമായി നടക്കുന്ന മൂത്തമകൻ ജാക്സൺ (ഷൈൻ ടോം ചാക്കോ), സോഷ്യൽ മീഡിയായും തന്റെ പ്രണയവുമൊക്കെയായി നടക്കുന്ന ജോയ്നർ (ബാലു വർഗീസ്) , മിതഭാഷിയായ ഫുട്ബോൾ താരം ജസ്റ്റിൻ, ഇരട്ടകളായ സ്റ്റീഫൻ, സാവിയോ എന്നിവരൊക്കെയാണ് മറ്റ്  കുടുംബാംഗങ്ങൾ.

ഉപേക്ഷിച്ച പുത്തൻകൂർ  വീട്ടിലേക്ക് ജാസ്മിന് മക്കളോടൊപ്പം തിരികെ പോകേണ്ടിവരുന്നു.വിചിത്രമായ ചില അനുഭവങ്ങളാണ് ആ വീട്ടിൽ ജാസ്മിനെയും മക്കളെയും കാത്തിരുന്നത്. ചില നിഗൂഢതകൾ ആ വീടിനു പിന്നിലൊളിഞ്ഞിരിക്കുന്നു. അത് എന്താണ് എന്നാണ് സിനിമ പറയുന്നത്. വിചിത്രവും മനുഷ്യർക്കുള്ള സഹജമായ നിഴൽ രൂപം ,ഇരുട്ട് തുടങ്ങിയ ഭീതികളെ അഡ്രസ്ചെയ്യുകയും അതുവഴി പ്രേക്ഷകരുമായി കണക്റ്റ്  ചെയ്യാനുള്ള ശ്രമമാണ് സിനിമ .

ലാൽ , കനി കുസൃതി, കേതകി നാരായൺ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

നിഖിൽ രവീന്ദ്രൻ തിരക്കഥയും, അർജുൻ ബാലകൃഷ്ണൻ, ഛായാഗ്രഹണവും ,ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറും ,സുരജ് രാജ് കോ- ഡയറക്ടറായും ,ആർ. അരവിന്ദൻ ക്രിയേറ്റിവ് ഡയറക്ടറായും ,സുരേഷ് പ്ലാച്ചിമട മേക്കപ്പും ,ദിവ്യ ജോബി കോസ്റ്റ്യൂമും ,വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർഎന്നിവർശബ്ദലേഖനവും നിർവ്വഹിക്കുന്നു. ഉമേഷ് രാധാകൃഷ്ണനാണ് ചീഫ് അസോസിയേറ്റ് ഡയറകടർ .

ജോയ്മൂവിപ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ .അജിത് ജോ, അച്ചു വിജയൻ എന്നിവരാണ്  ഈ ചിത്രംനിർമ്മിച്ചിരിക്കുന്നത്. 

വർഷങ്ങൾക്ക് മുൻപ് നടന്നിട്ടുള്ള ഒരു കുറ്റകൃത്യം വളരെ സ്വാഭാവികമായി വെളിച്ചത്ത് വരുന്നതാണ് പ്രമേയം. കഥാപാത്രങ്ങൾ ആരും അന്വേഷണത്തിന് ശ്രമിക്കാതെതന്നെ,അവരിലേക്ക്കാര്യങ്ങൾവന്നുചേരുകയാണ്. അതാണ് ഈ സിനിമയുടെ പ്രത്യേകത.

No comments:

Powered by Blogger.