സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ''ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'' നാളെ റിലീസ് ചെയ്യും.

സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിഹരികുമാർ സംവിധാനം ചെയ്യുന്ന ''ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ''നാളെ ഒക്ടോബർ 28 വെള്ളി ) റിലീസ് ചെയ്യും. 

പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായഓട്ടോറിക്ഷാക്കരന്‍റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമായ  ഈ ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈനഫിദൽതുടങ്ങിയവരും അഭിനയിക്കുന്നു.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻഅഴകപ്പൻനിർവ്വഹിക്കുന്നു.പ്രഭവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം പകരുന്നത്.എഡിറ്റർ-അയൂബ് ഖാൻ,പ്രൊഡക്ഷൻകൺട്രോളർ-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ,മേക്കപ്പ്റഹീംകൊടുങ്ങല്ലൂർ,വസ്‌ത്രാലങ്കാരം-നിസാർ റഹ്‌മത്ത്, സ്‌റ്റില്‍സ്‌-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ്ഡയറക്‌ടർജയേഷ്മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർകൂത്തുപറമ്പ്,പ്രൊഡക്ഷൻ മാനേജർ-വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി.
 
 

No comments:

Powered by Blogger.