വേറിട്ട രാഷ്ട്രീയ സിനിമയാണ് "വരാൽ ". മികച്ച അഭിനയവുമായി പ്രകാശ് രാജും ,അനൂപ് മോനോനും. കണ്ണൻ്റെ മികച്ച സംവിധാനം.

Rating : **** / 5.
സലിം പി. ചാക്കോ .
cpK desK.


പ്രകാശ് രാജ്,  അനൂപ് മേനോന്‍  എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ  സംവിധാനം ചെയ്ത  ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രം " വരാല്‍ " തീയേറ്ററുകളിൽ എത്തി. 

ഒരു  അധികാര കേന്ദ്രവും ആ കേന്ദ്രത്തിലെത്താൻശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തെയും മുൻനിർത്തിയാണ് കഥ മുന്നോട്ട് പോകുന്നത്. കാലിക പ്രസക്തമായ നിരവധി സംഭവങ്ങളും സമകാലീന രാഷ്ട്രീയ പശ്ചാത്തലവും കോർത്തിണക്കിയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് " വരാൽ " .

ജനസമ്മതായ മുഖ്യമന്ത്രി സി.എം. അച്ചുതൻനായരെ 
കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. രാഷ്ട്രിയ രംഗത്തെ കിടമൽസരങ്ങളുംസംഘർഷങ്ങളും അധികാര കസേരക്ക്  വേണ്ടിയുള്ള പാരവയ്പ്പുകളും  നാംകാണുകയുംകേൾക്കുകയുംചെയ്യുന്നപലകഥാപാത്രങ്ങളിലുടെയുംചിത്രംസഞ്ചരിക്കുന്നു.മുഖ്യമന്ത്രിഅച്ചുതൻനായരും, രാഷ്ട്രീയ രംഗത്ത് പുത്തൻ ചിന്താഗതികളുമായി എത്തുന്ന  യംഗ് ടർക്ക് ഡേവിഡ് ജോൺ മേടയിലുമാണ് പ്രധാന കഥാപാത്രങ്ങൾ.മുഖ്യമന്ത്രി സി.എം.അച്യുതൻനായർ പത്ത് വർഷമായി സംസ്ഥാനം ഭരിക്കുന്നു. ഡേവിഡ് ജോൺ മേടയിലിനെമുഖ്യമന്ത്രിസ്ഥാനത്തേക്ക്ഹൈക്കമാൻഡ് 
ശുപാർശ ചെയ്തു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് " വരാൽ " .

ട്വന്റി ട്വന്റിക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന മലയാള ചിത്രമാണിത് .ട്രിവാൻഡ്രം ലോഡ്ജിന്ശേഷം  അനൂപ് മേനോൻ  ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നുവെന്നപ്രത്യേകതയും വരാലിനുണ്ട്." .വംശം ,മതം, പ്രതികാരം " എന്ന ഹാഷ് ടാഗോടു കൂടിയുള്ള ഈ ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെനിഗൂഡതകൾ നിറഞ്ഞ പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലറാണ് . കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറംത്രില്ലുംനിറഞ്ഞതാണ്  "വരാൽ" .ഇതൊരു വേറിട്ട രാഷ്ട്രീയ സിനിമ കൂടിയാണിത്. 

പ്രകാശ് രാജ് ( മുഖ്യമന്ത്രി സി.എം. അച്ചുതൻനായർ ), അനൂപ് മേനോൻ ( ഡേവിഡ് ജോൺ മേടയിൽ ) , സണ്ണി വെയ്ൻ ( കമാൻഡോ  ) ,രൺജി പണിക്കർ ( അൽത്താഫ് ഹുസൈൻ മരയ്ക്കാർ ), മാധുരി ബ്രാഗൻസ ( മല്ലിക ), പ്രിയങ്ക നായർ ( വൃന്ദ) , സായ്കുമാർ ( അബ്ദുൾ റഹ്മാൻ സാഹിബ് ), ജയകൃഷ്ണൻ ( പവിത്രൻ ), ഗൗരി നന്ദന ( ഷാസിയ), സുരേഷ് കൃഷ്ണ ( ഗഫൂർ റാവുത്തർ ) ,ഹരീഷ് പേരടി ( ജോസഫ് വടക്കൻ ) ,മൻരാജ് ( ഇക്ബാൽ ) നന്ദു (മാടായി മാധവൻ ) ,ശെന്തിൽ കൃഷ്ണ
( മുഹ്സിൻ) ജിബിൻ എബ്രഹാം ( സ്റ്റീഫൻ പായിപാടൻ), സോഹൻ സീനു ലാൽ ( പോൾ ), സന്ധ്യ മനോജ് ( സിറ്റി പോലീസ് കമ്മീഷണർ ), ഡ്രാക്കുള സുധീർ ( അക്തർ),  കൊല്ലം തുളസി ( തിടബിയൻ) ഇടവേളബാബു
(കാട്ടായിക്കോണം ദേവദാസ് ), ആദിൽ ഇബ്രാഹിം ( ആൻ്റണി ജോൺ മേടയിൽ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. 

മാലാ പാർവ്വതി, സംവിധായകൻ കണ്ണൻ ,ശോഭാ സിംഗ്,മുഹമ്മദ് ഫൈസൽ, രമേഷ് വലിയകാല,  അഖിൽ പ്രഭാകരൻ, ബാലാജി ശർമ്മ, വിജയൻ വി. നായർ, മുഹമ്മദ് ഫൈസൽ, ജനതാ വിജയൻ,  ജിബി ജോസ് എബ്രഹാം, ജെയ്സ് എബ്രഹാം, അനിൽ ഭാസ്കർ ,പ്രശാന്ത് ശ്രീധർ എന്നിവരോടൊപ്പം
കൊച്ചിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഏ.സി.പി ലാലാജിയും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു .

പ്രകാശ് രാജ് , അനൂപ് മേനോൻ, രൺജി പണിക്കർ  സുരേഷ് കൃഷ്ണ ,പ്രിയങ്ക നായർ എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചു.പ്രകാശ് രാജിന് 
വേണ്ടി ഷോബി തിലകൻ്റെ ഡബ്ബിംഗും ഗംഭീരമായി.

അനൂപ് മേനോൻ രചന,ഗാനരചന എന്നിവയും ,  ഗോപി സുന്ദർ സംഗീതവും, രവിചന്ദ്രൻ ഛായാഗ്രഹണവും , ബാദുഷ എൻ.എം പ്രൊജക്ട് ഡിസൈനറും ,അജിത് പെരുംപിളളി പ്രൊജക്ട് കോ- ഓർഡിനേറ്ററും ,ആയുബ് ഖാൻ എഡിറ്റിംഗും ,സജി കൊരട്ടി മേക്കപ്പും ,സഹസ് ബാല കലാസംവിധാനവും ,അരുൺ മനോഹർ കോസ്റ്റ്യൂമും , അജിത് എ.ജോർജ്ജ്ശബ്ദസംവിധാനവും,മോഹൻ അമൃത
പ്രൊഡക്ഷൻ കൺട്രോളറും, ഷെറിൻ സ്റ്റാൻലി പ്രൊഡക്ഷൻ ഏക്സിക്യൂട്ടിവും, അഭിലാഷ് അർജുനൻ പ്രൊഡക്ഷൻ മാനേജരും, മാഫിയ ശശി , റൺ രവി എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും,ജോർജ്ജ് ജോ അജിത് വി.എഫ്.എക്സും, ഷാലു പേയാട് സ്റ്റിൽസും, ആൻ്റണി സ്റ്റീഫൻഡിസൈനും , വാഴൂർ ജോസ് ,പി.ശിവപ്രസാദ്, സുനിത സുനിൽ എന്നിവർ പി.ആർ.ഓമാരും,നിനോയ് വർഗ്ഗീസ് ലൗ സോംഗ് സംഗീതവും ,പി.ജി.എസ് നായർ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.  

പി.എ.സെബാസ്റ്റ്യൻനിർമ്മാണവും , ദീപ സെബാസ്റ്റ്യൻ ,കെ. ആർ .പ്രകാശ് എന്നിവർ ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറൻ മാരും , കെ.ജെ.വിനയൻ ചീഫ് അസോസിയേറ്റ്ഡയറക്ടറുമാണ്. ടൈം അഡ്സ് റിലീസാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. പൃഥിരാജ് സുകുമാരൻ വോയിസ് ഓവറിൽ എത്തുന്നുവെന്ന
പ്രത്യേകതയുണ്ട്. 

തിങ്കൾ മുതൽ വെള്ളി വരെ, ആടു പുലിയാട്ടം ,അച്ചായൻസ്, ചാണക്യതന്ത്രം ,പട്ടാഭിരാമൻ, വിധി : ദി വെർഡിക്ട് ,ഉടുമ്പ് എന്നി ചിത്രങ്ങൾക്ക് ശേഷം കണ്ണൻ ( കണ്ണൻ താമരക്കുളം ) സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് നടൻ അർജ്ജുൻ നായകനായ  " വിരുന്ന് " ൻ്റെ ഡബ്ബിംഗ് ജോലികൾ പുരോഗമിക്കുന്നു. 

കേരളത്തിലെ ഭാവി രാഷ്ടീയം പറയാനുള്ള ശ്രമം കൂടി സിനിമ  നടത്തുന്നു ? കേരളം ആരു ഭരിച്ചാലും അത്
മതേതരകക്ഷികൾആയിരിക്കണമെന്നും സിനിമ പറയാതെ പറയുന്നു.കേരളത്തിലെ പ്രധാന രാഷ്ടീയകക്ഷികളിലെ തെറ്റുകൾ, സമീപനങ്ങൾ എന്നിവ  തിരക്കഥയിൽ അനൂപ് മേനോൻഉൾപ്പെടുത്തിയിട്ടുള്ളത്  ശ്രദ്ധേയം. രാഷ്ട്രീയ ചിത്രം സംവിധാനം ചെയ്യാൻ  തനിക്കും കഴിയുമെന്ന് കണ്ണനും തെളിയിക്കുന്നു. 
  

No comments:

Powered by Blogger.