ഹൻസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർ.കണ്ണൻ്റെ പേരിടാ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി .

തെന്നിന്ത്യൻ നായികാ താരം ഹൻസിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. 

ആർ. കണ്ണൻ സംവിധാനം ചിത്രത്തിൻ്റെ പ്രമേയം ഹൊറർ കോമഡിയാണ്. മെട്രോ ഫെയിം നായക നടൻ സിരിഷ് ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ' തലൈവാസൽ ' വിജയ്, മയിൽസാമി, പവൻ, ബൃഗിഡ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. നിർമ്മാതാവ്ജീ.ധനഞ്ജയനാണ് തിരക്കഥാകൃത്ത്. ബാല സുബ്രമണ്യം ഛായഗ്രഹണം നിർവഹിക്കുന്നു. 

ജോൺസൻ , സി.കെ.അജയ് കുമാർ എന്നിവരാണ് വാർത്താ വിതരണം. മസാലാ പിക്‌സിൻ്റെ ബാനറിൽ സംവിധായകൻ ആർ. കണ്ണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
 

No comments:

Powered by Blogger.