" അത് ഞാൻ തന്നെ " ആദ്യഷെഡ്യൂൾ പൂർത്തിയായി.ഗൃഹനാഥനും ചന്ദ്രഗിരിക്കും ശേഷം ഗുരുപൂർണ്ണിമയുടെ ബാനറിൽ എൻ.സുചിത്ര നിർമ്മിച്ച് നവാഗതനായ ജയചന്ദ്രൻ രചനയും സംവിധാനവുംനിർവ്വഹിക്കുന്ന'അത് ഞാൻ തന്നെ' യുടെ ആദ്യ ഷെഡ്യൂൾ പയ്യന്നൂർ ഏഴിലോടിൽ പൂർത്തിയായി.
   
പുതുമുഖനായികാനായകന്മാരായ അശ്വിൻ, കൃഷ്ണപ്രിയ എന്നിവരെകേന്ദ്രകഥാപാത്രങ്ങളാക്കി യുള്ള ചിത്രത്തിൽ, ടി.ജി രവി, ജോണി ആൻ്റണി, സംവിധായകൻ കെ ഹരിദാസ്, ബാബു അന്നൂർ, ഗിരീഷ് കാറമേൽ, ചിത്ര, ശ്രീജ തുടങ്ങിയവരായിരുന്നു ആദ്യ ഷെഡ്യൂളിലെ അഭിനേതാക്കൾ.

റഷ്യയിൽ പൂർത്തിയാക്കുന്ന രണ്ടാംഷെഡ്യൂളിൽമലയാളത്തിലെ പ്രമുഖതാരങ്ങളുടെ നിരതന്നെയുണ്ട്. ജാസ്മിൻ ജോർജ്ജ്,സുരേഷ് കണ്ണൂർക്കര
,കുമാർ,അഷറഫ്അൽക്കോട്ടാസ്എന്നിവർകോപ്രൊഡ്യൂസർമാരായും,ലൈൻപ്രൊഡ്യൂസറായി കമലാക്ഷൻ പയ്യന്നൂരും ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ പിന്നിലുണ്ട്.

ചിത്രത്തിൻ്റെ ഛായാഗ്രഹണം ലാൽ കണ്ണനാണ്, സംഗീതം ബിജിപാൽ, പ്രൊഡക്ഷൻ കൺട്രോളർഹരിവെഞ്ഞാറമൂട്, കലാസംവിധാനംബാലകൃഷ്ണൻകൈതപ്രം, ചമയം പട്ടണം ഷാ, വസ്ത്രാലങ്കാരം സുകേഷ്താനൂർ, നിശ്ചല ഛായാഗ്രഹണം നൗഷാദ് കണ്ണൂർ,പരസ്യകല അതുൽ കോൾഡ് ബ്രൂ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബാബുജോൺ, അസ്സിസ്റ്റൻ്റ് ഡയറകടർ ആരാധ്യ, പി.ആർ.ഒ.ബിജു പുത്തൂര്

No comments:

Powered by Blogger.