" പില്ലർ നമ്പർ 581" ലെ അഭിനയത്തിന് ആദി ഷാന് അവാർഡ് .

റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയുടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള 
പുരസ്കാരംആനുകാലിക 
വിഷയങ്ങള്‍ പ്രമേയമാക്കി കഥയെഴുതിയ " പില്ലര്‍ നമ്പര്‍.581"  എന്ന ഹ്രസ്വ ചിത്ര ത്തിലെനായകന്‍ ആദി ഷാന്‍.

5 മുതല്‍ 50 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഭാഗത്തില്‍ 
നിന്നാണ് അദ്ദേഹത്തെ
തിരഞ്ഞെടുത്തിട്ടുള്ളത് . 
കാലികപ്രസക്തിയുള്ള 
വിഷയങ്ങളെ സംയോജിപ്പിച്ച് നവാഗതനായ മുഹമ്മദ് 
റിയാസ്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് " പില്ലര്‍ നമ്പര്‍.581" . 

വേറിട്ട അഭിനയ മികവ്കൊണ്ടും, പച്ചയായ ജീവിതം കൊണ്ടുമാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന് ആദിഷാ നിന് മികച്ച നടനുള്ള 
പുരസ്കാരം നേടിയതെന്ന് 
ജൂറിവിലയിരുത്തി . 

മാഗസിന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചി ത്ര ത്തില്‍ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയും മകള്‍ ഷിഫ ബാദുഷയുംകേന്ദ്രകഥാപാത്രങ്ങളായിഅഭിനയിക്കുന്നു . 
സക്കീര്‍ഹുസന്‍, അഖില 
പുഷ്പാംഗദൻ  എന്നിവരാണ് 
മറ്റു താരങ്ങള്‍.

അരുണ്‍രാജിന്റെ സംഗീതവും എസ് .അമല്‍ സുരേഷിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടിയിരുന്നു .എഡിറ്റര്‍ :
സിയാദ് റഷീദ് ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :സക്കീര്‍ ഹുസൈ ന്‍ ,ആര്‍ട്ട് :നാസര്‍ ഹമീദ് 
പുനലൂര്‍,മേക്കപ്പ് :അമല്‍ ചന്ദ്രന്‍ , കോസ്റ്റ്യൂം :എ.എം,  അസോസിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ് , സൗണ്ട് 
ഡിസൈ ന്‍:കരു ണ്‍പ്രസാദ് , 
പി .ആര്‍.ഒ :പി .ശി വപ്ര സാ ദ് , സ്റ്റില്‍സ് :ബേസില്‍ സക്കറിയ, ഡിസൈ ന്‍ :അതുല്‍ കോള്‍ഡ് ബ്രൂഎന്നിവരാണ് മറ്റ് 
അണിയറ പ്രവര്‍ത്തകര്‍.

No comments:

Powered by Blogger.