അസോസിയേറ്റ് ഡയറക്ടർ ദീപു ബാലകൃഷ്ണന് (41) ആദരാഞ്ജലികൾ.

അസോസിയേറ്റ് ഡയറക്ടർ  ദീപു ബാലകൃഷ്ണൻ (41)  മുങ്ങിമരിച്ചു.  ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ദീപു ബാലകൃഷ്ണൻ . രാവിലെ അഞ്ച് മണിയോടെ വീട്ടിൽനിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ദീപു. മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത്കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് , ഫയർഫോഴ്സ് യൂണിറ്റിന്റെ നേത്യത്വത്തിലാണ് മൃതശരീരം മുങ്ങിയെടുത്തത്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച ദീപു ബാലക്യഷ്ണൻ    " ഉുറുമ്പുകൾ ഉറങ്ങാറില്ല "  എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചു. ചിത്രത്തിൽഒരുകഥാപാത്രത്തെയും  അവതരിപ്പിച്ചു. "വൺസ് ഇൻ മൈൻഡ് " . " പ്രേമസൂത്രം"  എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ദീപു ബാലകൃഷ്ണൻ .

No comments:

Powered by Blogger.