" പൂവൻ " സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും.




ഏറെ കൗതുകങ്ങളു ഒരുങ്ങുന്ന ചിത്രമാണ്പൂവൻ.താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് 
പൂവൻ്റെ കടന്നുവരവ്.

വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ ,
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ്. എ.ഡി.ക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്.

ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെഅവതരിപ്പിക്കുന്നുണ്ട്.ഷെബിൻ ബക്കർ '
പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇക്കുറി സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് പൂവൻ്റെ കഥ നടക്കുന്നത്.ഇക്കുറിയും താരപ്പൊലിമയില്ല. നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ ഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്.അമച്വർ നാടക രംഗങ്ങളിലുള്ളവരും
തീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും. സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തുജീവിക്കുന്ന.സാധാരണക്കാരായഒരുസംഘംആൾക്കാർ താമസിക്കുന്നഒരുപ്രദേശത്താണ്കഥനടക്കുന്നത്.ഇവർക്കിടയിലെ ഹരി യുവാവിനെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഹരിയെ സംബന്ധിച്ചടത്തോളം ചില പ്രശ്നങ്ങൾ വ്യക്തി ജീവിതത്തിലുണ്ട്.  

ഇതിനിടയിൽ ഇതിന് ആക്കം കൂട്ടുന്ന ചില പ്രശ്നങ്ങൾ കൂടി അരങ്ങേറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് അത്യന്തം രസകരമായി
അവതരിപ്പിക്കുന്നത്.
എല്ലാ വിഭാഗം പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിൽ ക്ലീൻ എൻറർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ആൻ്റണി വർഗീസാണ്
ഹരിയെ അവതരിപ്പിക്കുന്നത്.
റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ.വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽമേലേപ്പുറം,, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.വരുൺ ധാരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ വരുൺ ധാരാ അവതരിപ്പിക്കുന്നു
മുണ്ട്.സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു '
സജിത്പുരുഷൻഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു '
കലാസംവിധാനം -സാബു മോഹൻ.മേക്കപ്പ് -സിനൂപ് രാജ്.
കോസ്റ്റ്യം -ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ ചീഫ്
അസ്സോസ്സിയേറ്റ് ഡയറക്ടർ സുഹൈൽ,എം.അസോസ്സിയേറ്റ് ഡയറക്ടേർസ്‌ -വിഷ്ണു ദേവൻ, സനാത് ശിവരാജ്‌
സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി .ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ.

ഒക്ടോബർ ഇരുപത്തിയെട്ടിന് സെൻട്രൽപിക്ച്ചേഴ്സ്  ഈ ചിത്രംപ്രദർശനത്തിനെത്തിക്കുന്നു.
 

No comments:

Powered by Blogger.