വെള്ളിത്തിരയിൽ പ്രണയത്തിന്റെ വസന്തകാലം ഒരുക്കി " ഒരു പക്കാ നാടൻ പ്രേമം" ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ എത്തും.


വെള്ളിത്തിരയിൽ പ്രണയത്തിന്റെ വസന്തകാലം ഒരുക്കി ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 -ന് തീയേറ്ററുകളിൽ .....

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച "ഒരു പക്കാ നാടൻ പ്രേമം " ഒക്ടോബർ 14 - ന് തീയേറ്ററുകളിലെത്തുന്നു. 
                                        
പല പെൺകുട്ടികളോടും പ്രണയാഭ്യർത്ഥന നടത്തി പരാജിതനായ ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് " ഒരു പക്കാ നാടൻ പ്രേമം " .  

മണിമല ഗ്രാമവാസിയായ കണ്ണൻ എന്ന ചെറുപ്പക്കാരൻ അത്യാവശ്യം.സൗന്ദര്യമുള്ളവനാണങ്കിലും ജീവിത സാഹചര്യങ്ങൾ തന്റെ പ്രേമത്തിന്
വിലങ്ങുതടിയാകുന്നു.എങ്കിലും ഏതെങ്കിലുമൊരു പെൺകുട്ടി പച്ചക്കൊടി കാണിക്കുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ടു പോകുകയാണയാൾ. ഒടുവിൽ കണ്ണന്റെ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ഒരു പെൺകുട്ടി കടന്നുവരുന്നു. പുതിയ വഴിത്തിരിവിലേക്ക് അയാളുടെ ജീവിതം തിരിഞ്ഞെങ്കിലും ആ പ്രണയം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയാണ് യാത്ര നടത്തിയത്. തിളക്കമേറ്റിയ പ്രതീക്ഷകളുടെ നിറച്ചാർത്തുകൾ ഓരോന്നായി അടർന്നു വീഴുമ്പോൾ , കണ്ണൻ അനുഭവിക്കുന്ന നൊമ്പരങ്ങളും സങ്കടവും പ്രേക്ഷകന്റേതുകൂടിയായി മാറുകയാണ്. ചിത്രത്തിന്റെ യഥാർത്ഥ ട്വിസ്റ്റ് അവിടെ തുടങ്ങുകയായി.                           ഭഗത് മാനുവൽ , വിനു മോഹൻ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രൻ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണൻ പയ്യനൂർ, സനത്, അൻസിൽ , അബ്ദുൾ കരീം, ഡ്വായിൻ, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹൻ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവർമ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായർ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവർഅഭിനയിക്കുന്നു.             

ബാനർ - എ എം എസ് പ്രൊഡക്ഷൻസ്, നിർമ്മാണം - സജാദ് എം, സംവിധാനം - വിനോദ് നെട്ടത്താന്നി, ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ,വിനു കൃഷ്ണൻ , സംഗീതം - മോഹൻ സിത്താര, ആലാപനം - കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, ജ്യോത്സന , അൻവർ സാദത്ത്, ശിഖ പ്രഭാകർ , പശ്ചാത്തല സംഗീതം - എസ് പി വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഹസ്മീർ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വിൻസന്റ് പനങ്കൂടാൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡാനി പീറ്റർ , കല-സജി കോടനാട്, ചമയം - മനീഷ് ബാബു, കോസ്‌റ്റ്യും - രാംദാസ് താനൂർ, അസ്സോസിയേറ്റ് ഡയറക്ടർ - ശിവക്ക് നടവരമ്പ് , കോറിയോഗ്രാഫി - ഡ്രീംസ് ഖാദർ, വിതരണം - ശ്രീ സെന്തിൽ പിക്ച്ചേഴ്സ് ,  ഡിസൈൻസ് - ഡോ.സുജേഷ് മിത്ര, അരുൺ അശ്വകുമാർ ,  സ്റ്റിൽസ് - പവിൻ തൃപ്രയാർ .
 
പി ആർ ഓ .
അജയ് തുണ്ടത്തിൽ .

No comments:

Powered by Blogger.