" വരാൽ " ഒക്ടോബർ 14ന് തിയേറ്ററുകളിലേക്ക്.

പ്രകാശ് രാജ്,  അനൂപ് മേനോന്‍, സണ്ണിവെയ്ൻ  കൂട്ടുകെട്ടില്‍ കണ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം " വരാല്‍ "  ഒക്‌ടോബർ പതിനാലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. 

https://youtu.be/4OUtgZp0Rgs

ട്വന്റി ട്വന്റിക്ക് ശേഷം ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്ന മലയാള ചിത്രമാണിത് .ട്രിവാൻഡ്രം ലോഡ്ജിന് ശേഷം  അനൂപ് മേനോൻ  ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്.

"റേസ് , റിലീജിയൻ, റീട്രിബ്യൂഷൻ " എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെനിഗൂഡതകൾ നിറഞ്ഞ ഒരു പൊളിറ്റിക്കൽ സസ്പെൻസ് ത്രില്ലറാണ് .

"വർഗം, മതം, ശിക്ഷ"  കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് "വരാൽ" എന്നും , ഇതൊരു വേറിട്ടരാഷ്ട്രീയസിനിമയായിരികുമെന്നും സംവിധായകൻ കണ്ണൻ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട്  പറഞ്ഞു.

സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രൺജി പണിക്കര്‍ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
എൻ.എം.ബാദുഷയാണ് ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദർ സംഗീതവും ,രവിചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ദീപ സെബാസ്ററ്യനും, കെ.ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

സലിം പി. ചാക്കോ .
cpK desK.
 
 
  
 
 
 

No comments:

Powered by Blogger.