" ബർമുഡ " നവംബർ 11 ന് റിലീസ് ചെയ്യും.


ഏറെ നാളുകൾക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന " ബര്‍മുഡ "  
നവംബർ 11ന് റിലീസ് ചെയ്യും. 

വലിയതാരനിരയുള്ള  ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്ന ചിത്രമാണ്. ഇതുവരെ പുറത്തിറക്കിയ വേറിട്ട ടീസറുകൾ നൽകുന്ന പ്രതീക്ഷയും ചെറുതല്ല. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്റെ രചന.സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽഅണിനിരക്കുന്നത്.

ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളംവരുന്നകലാകാരൻമാർചേർന്നാണ്ഓർക്കസ്‌ട്രേഷൻനിർവഹിച്ചത്.സംഗീതഞ്ജൻ രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനംനിർവഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.