www.cinemaprekshakakoottayma.com ആറാം വർഷത്തിലേക്ക് .

സുഹൃത്തുക്കളെ ,

സിനിമയുടെ അവസാന വാക്ക് ഇന്നും തർക്ക വിഷയമാണ്. അത് സംവിധായകനാണോ, തിരക്കഥാക്യത്താണോ, അതോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണോ ? ഓരോരുത്തർക്കും ഓരോ ഉത്തരം പറയാനുണ്ടാകും. എന്നാൽ തർക്കം ഇല്ലാത്ത ഒരു ഉത്തരമുണ്ട്. അത് " പ്രേക്ഷകർ " എന്നാണ്. 

ഒരു സിനിമയുടെ വിധി നിർണ്ണയിക്കുന്നത്പ്രേക്ഷകരാണ് .അവരാണ് സിനിമയുടെ ദൈവം .മലയാള സിനിമയിൽ എല്ലാവിഭാഗത്തിനുംസംഘടനയുണ്ട്. ചില മേഖലയിൽ ഒന്നിൽ അധികം സംഘടനകളുമുണ്ട്. സംഘടന ഇല്ലാത്ത ഒരു കൂട്ടമേ ഉണ്ടായിരുന്നുള്ളു. അത് സിനിമയുടെ എല്ലാമായ പ്രേക്ഷകരാണ്. എന്നാൽ ഇനിയും അങ്ങനെ പറയാൻ കഴിയില്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കമ്മറ്റികൾ രൂപം നൽകി വരുന്നു. 

പത്തനംതിട്ടയിൽ നിന്നാണ് കൂട്ടായ്മയ്ക്ക് തുടക്കം .
ആരെയെങ്കിലും വിലക്കുകയോ സമരം നടത്തുകയോ ഒന്നുമല്ല ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇത് നല്ല സിനിമകളുടെ പ്രോൽസാഹനത്തിന് വേണ്ടി മാത്രമുള്ള കൂട്ടായ്മയാണ്. 

മലയാളത്തിൽ നല്ല സിനിമകൾ ഉണ്ടാകണമെന്നും അത്തരം സിനിമകളെല്ലാംവിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അംഗങ്ങൾ. നല്ല സിനിമകളെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കുടുതൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അതുപോലെ തന്നെ മികച്ച സിനിമകളുടെ പിന്നണി പ്രവർത്തകരെആദരിക്കുന്നതുംഅങ്ങനെഅവർക്ക്പ്രചോദനംനൽകുന്നതും ഈ കൂട്ടായ്മയുടെ ഭാഗമാണ്. 

ഇതിൻ്റെ ഭാഗമായി സിനിമകളുടെ റിവ്യൂകൾ, ഷൂട്ടിംഗ് ലോക്കേഷനുകൾ, പുതിയ സിനിമകളുടെ പ്രചാരണങ്ങൾ എല്ലാം ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ ന്യൂസ് 2022 ഒക്ടോബർ ഒന്നിന് ആറാം വർഷത്തിലേക്ക്
കടക്കുകയാണ്. 

( 2012 ജനുവരി പത്തിന് പത്തനംതിട്ട ശാന്തി റസിഡൻസി ടവറിൽ 63പേർ പങ്കെടുത്ത ആദ്യ യോഗത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയ്ക്ക് രൂപം നൽകി. ചെറുതും, വലതുമായ നല്ല സിനിമകളുടെ വിജയത്തിന് വേണ്ടി എല്ലാ സഹായം ചെയ്യണമെന്നും ആദ്യ യോഗം തിരുമാനിച്ചു.സിനിമയെ ഫാൻസായി കാണുന്നവർ മാത്രമായിരുന്നു ഈ യോഗത്തിൽ  പങ്കെടുത്തവർ. 
സിനിമ കാണുന്ന ഏതൊരു വ്യക്തിയ്ക്കും മെമ്പർഷിപ്പ് നൽകാനും  മെമ്പർഷിപ്പിന് ഫീസ് വേണ്ടമെന്നും യോഗം  തീരുമാനിച്ചു. സിനിമ രംഗത്ത് ഉള്ളവരെപ്രോൽസാഹിപ്പിക്കണമെന്നും യോഗം തിരുമാനിച്ചു. ചെറിയ സിനിമകൾക്ക് പ്രാധാന്യം നൽകണമെന്നും തിരുമാനിച്ചു.ചിലസിനിമകളുടെ നിരവധി ഷോകൾ നടത്താൻ 
കഴിഞ്ഞുവെന്നുള്ളത് ഈ  കൂട്ടായ്മയുടെ വിജയമാണ്.

സംസ്ഥാന തലത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദ്യ യോഗം  2013 സെപ്റ്റംബർ 11 ന് കാസറഗോഡ് ജില്ലയിലെ  കാഞ്ഞങ്ങാട് വെച്ച് നടന്നു. ഒൻപത് ജില്ലകളിൽ നിന്നായി 31 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന തലത്തിൽ അഡ്ഹോക്ക് കമ്മറ്റി രൂപികരിച്ച് പ്രവർത്തിച്ച് വരുന്നു. 

2016 സെപ്റ്റംബർ ഒൻപതിന് ചേർന്ന സംസ്ഥാന കമ്മറ്റിയുടെ നിർദ്ദേശാനുസരണം 
പത്തനംതിട്ട ജില്ല കമ്മറ്റി ഒരു ഓൺലൈൻ തുടങ്ങാൻ തീരുമാനിച്ചു. വിഷ്ണു അടൂരിനെ സൈറ്റ് ഉണ്ടാക്കുന്നതിന്ചുമതലപ്പെടുത്തി. ഒക്ടോബർ ഒന്നിന് " രാമലീല"  സംവിധായകൻ അരുൺ ഗോപി പത്തനംതിട്ട ആനന്ദഭവൻആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ഉദ്ഘാടനം
ചെയ്തു. 2016 ഒക്ടോബർ രണ്ടിന് പൂർണ്ണമായി ഓൺലൈൻ  നിലവിൽ വരുകയുണ്ടായി. 

സിനിമകളുടെ പ്രചാരണം മുൻ നിർത്തിയാണ് ഈ ഓൺലൈൻ  രൂപികരിച്ചത്.  മിക്കസിനിമകളിലുംഓൺലൈൻ എംബ്ലം കൊടുക്കാൻ ബന്ധപ്പെട്ടവർ നൽക്കുന്നുണ്ട്.   
ഇന്ന് തീയേറ്ററുകളിൽ എത്തിയ " Mei Hoom മൂസ "യിലും ഓൺലൈൻ എംബ്ലം കൊടുത്തിട്ടുണ്ട് .

വ്യക്തിപരമായ ആക്ഷേപങ്ങൾ ഈ ഓൺ ലൈൻ നൽകുന്നില്ല. മലയാളം ,തമിഴ് ,ഹിന്ദി ,തെലുങ്ക്, ഇംഗ്ലീഷ് ,കന്നട ഭാഷകളിലെ സിനിമകളുടെ വിവരങ്ങളും റിവ്യൂകളും നൽകി വരുന്നു. പുതിയ താരങ്ങൾക്ക്അവസരം നൽകാൻഅവരുടെവിവരണങ്ങൾ നൽകി വരുന്നു.
   
സിനിമയുടെ വിവിധ മേഖലകളിൽ മൂന്നൂറിൽപരം വ്യക്തികൾ പത്തനംതിട്ട ജില്ല നിന്ന് പ്രവർത്തിക്കുന്നുണ്ട്. സിനിമ മേഖലയിൽ നിന്ന് നല്ല സഹകരണം ഈ ഓൺലൈന് ലഭിച്ച് കൊണ്ടിരിക്കുന്നു.

ലക്ഷങ്ങൾ മുടക്കി പരസ്യങ്ങൾ നൽകുന്നസിനിമനിർമ്മാതാക്കൾക്ക് ഈ ഓൺലൈൻ ആശ്വാസമാണ്. ആരിൽ നിന്നും ഒരുരൂപപോലുംവാങ്ങാതെയാണ് ഈ ഓൺലൈൻ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ അഞ്ച്
വർഷകാലമായി  ഓരോ വ്യക്തികളും നൽകി വരുന്ന സഹകരണത്തിന് നന്ദി ...

ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ സിനിമ രംഗത്തെ പ്രിയപ്പെട്ടവരോടുമുള്ള 
നന്ദിയും അറിയിക്കുന്നു. 

സസ്നേഹം ,

സലിം പി.ചാക്കോ 
( എഡിറ്റർ ) 
മൊബൈൽ : 8547716844 
വിഷ്ണു അടൂർ 
( ഡിസൈൻ & ടെക്നിക്കൽ സപ്പോർട്ട്. ) 
പി. സക്കീർ ശാന്തി.
(പി.ആർ.ഓ ) 

പത്തനംതിട്ട 
30 / 9 / 2022No comments:

Powered by Blogger.