ദുൽഖർ സൽമാൻ്റെ ബോളിവുഡ് ചിത്രം " Chup: Revenge of the Artist " ട്രെയിലർ പുറത്തിറങ്ങി.

ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം " ചുപ് "  റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് " സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. റൊമാന്റിക് സൈക്കോപാത്ത് ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണിത്. ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 

Chup! | Official Trailer

https://youtu.be/V51sMMFMWqg

പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന്‍ ഗുരുദത്തിന്റെ 'പ്യാസ' എന്ന സിനിമയിലെ 'സര്‍ജു തെരാ ചക്ക്‌രായേ' എന്ന പാട്ട് ദുല്‍ഖര്‍ പാടുന്നതിന്റെപശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഗുരു ദത്തിനുള്ള സമര്‍പ്പണമായി ഒരുങ്ങുന്ന ചിത്രമാണ് " ചുപ് " .

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിൽഅഭിനയിക്കുന്നത്. 

സലിം പി. ചാക്കോ .
 
 

No comments:

Powered by Blogger.