" പൊന്നിയിൻ സെൽവൻ " ട്രെയിലർ പുറത്തിറങ്ങി.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ' പൊന്നിയിൻ സെൽവൻ ഭാഗം ഒന്ന് റിലീസിന് തയ്യാറാകുന്നു .
ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തിറങ്ങി.

https://youtu.be/D4qAQYlgZQs

തമിഴ് സൂപ്പർതാരങ്ങളായ കമലഹാസനും രജനീകാന്തും ചേർന്നാണ് ചിത്രത്തിൻ്റെ  ട്രെയിലറും ഗാനങ്ങളും പുറത്തിറക്കിയത്.500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസുംലൈകപ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെസിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളുംഅപകടങ്ങളും സൈന്യത്തിനുംശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേഅഭിനേതാക്കൾ ചിത്രത്തിലുണ്ട്. 

ഏ.ആർ.റഹ്മാനാണ്സംഗീതസംവിധായകൻ.. തമിഴ്, ഹിന്ദി, തെലുഗു, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.. സെപ്റ്റംബർ 30 നു ചിത്രം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.

പി.ആർ.ഒ : ശബരി
 

No comments:

Powered by Blogger.