" കാപ്പ" യുടെ സെറ്റിൽ അപർണ്ണ ബാലമുരളിയ്ക്ക് പിറന്നാൾ ആഘോഷംനടൻ പൃഥ്വിരാജും, ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ.. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്..  

ഇന്നായിരുന്നു അപർണ്ണ ബാലമുരളിയുടെ പിറന്നാൾ ദിവസം.. ഇതറിഞ്ഞ അണിയറപ്രവർത്തകർ സെറ്റിൽ അപർണക്കായി ജന്മദിന ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു. കേക്ക് മുറിച്ചാണ് അപര്‍ണ സെറ്റിലുള്ളവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു. 

സംവിധായകൻ ഷാജി കൈലാസും, ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ദിലീഷ് നായർ, ജി ആർ ഇന്ദുഗോപൻ, നിർമാതാവ് ടോൾവിൻ കുര്യാക്കോസ് , അപർണയുടെ അമ്മ തുടങ്ങിവരൊക്കെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
 
കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു അപർണ്ണ കാപ്പയിൽ ഇന്ന് ജോയിൻ ചെയ്തത്.. പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ ആദ്യമായാണ് അപർണ്ണ ബാലമുരളി ഒന്നിക്കുന്നത്. 

തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന കാപ്പയുടെ അണിയറ പ്രവർത്തകർ അപർണ്ണയ്ക്ക് ലൊക്കേഷനിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

ജിനു വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് ,
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെപശ്ചാത്തലത്തിലാണ് കാപ്പയുടെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു.പൃഥ്വിരാജിനെയും അപർണയെയും കൂടാതെ ആസിഫ് അലി, അന്ന ബെൻ  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. 

ബാനർ : തിയറ്റർ ഓഫ് ഡ്രീംസ് & ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ
സംവിധാനം-ഷാജി കൈലാസ്
നിർമ്മാതാക്കൾ- ഡോൾബിൻ കുര്യാക്കോസ്,ജിനു വി എബ്രഹാം,ദിലീഷ്നായർ
തിരക്കഥ - ജി ആർ ഇന്ദുഗോപൻ,ഛായാഗ്രഹണം- ജോമോൻ ടി ജോൺ
എഡിറ്റർ-ഷമീർ മുഹമ്മദ് 
പ്രൊഡക്ഷൻ കൺട്രോളർ-സഞ്ചു ജെ,അസോസിയേറ്റ് ഡയറക്ടർ- മനു സുധാകരൻ
കലാസംവിധാനം- ദിലീപ് നാഥ്
വസ്ത്രാലങ്കാരം- സമീറ സനീഷ്
മേക്കപ്പ്- സജി കാട്ടാക്കട
സ്റ്റിൽസ്-ഹരി തിരുമല

No comments:

Powered by Blogger.