" സിഗ്നേച്ചർ " ടീസർ പുറത്തിറങ്ങി.


പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന "സിഗ്നേച്ചർ"ഒഫീഷ്യൽ ടീസർ റീലീസായി. 


മനോജ്‌ പാലോടൻ സംവിധാനം ചെയ്ത " സിഗ്നേച്ചർ' എന്ന ചിത്രത്തിൽ ടിനി ടോം, കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽകൂടാതെമുപ്പത്ഗോത്രവർഗ്ഗക്കാരുംഅഭിനയിക്കുന്നുണ്ട്.

ഒപ്പം നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്.നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മയും ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച 'സിഗ്നേച്ചറി'ന്റെ കഥ തിരക്കഥ സംഭാഷണം- ഫാദർ ബാബു തട്ടിൽ സി എം ഐ, ക്യാമറ- എസ് ലോവൽ, എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്,സംഗീതം-സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്‌,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.