കണ്ണൂർ രാഷ്ട്രീയത്തിൻ്റെ നേർചിത്രവുമായി സിബി മലയിലിൻ്റെ "കൊത്ത് " .

സിബിമലയിൽ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ  " കൊത്ത് "  തിയേറ്ററുകളിൽ എത്തി. 

ശക്തമായ സാമൂഹ്യ വിഷയം കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സിബി മലയിൽ ചെയ്യുന്നത്. തീവ്രമായ കാഴ്ച്ചപ്പാടുകൾവച്ചു
പുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥകൂടിയാണിത്. 

യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് കണ്ണൂരിലെ രാഷ്ടീയ പ്രവർത്തകരുടെ ജീവിതവും രക്തചൊരിച്ചിലിനും കലാപത്തിനുമുള്ള ദാഹം മൂലമുള്ള അവരുടെ എറ്റുമുട്ടലുകളാണ് " കൊത്ത് " സിനിമയുടെ പ്രമേയം. 

ആസിഫ് അലി ( കെ.സി.പി (എം) അംഗം  ഷാനവാസ് എന്ന ഷാനു ) , റോഷൻ മാത്യൂ ( കെ .സി.പി.(എം) അംഗം സുമേഷ് ചന്ദ്രൻ ) ,നിഖില വിമൽ ( ഹിസാന ) , രഞ്ജിത്ത് ( പാർട്ടി നേതാവ്  പ്രതാപൻ ), വിജിലേഷ് കാര്യാട്ട് , സുദേവ് നായർ ,ശ്രീലക്ഷ്മി ,ശ്രീജിത്ത് രവി , അതുൽ രാംകുമാർ, ദിനേശ് ആലപ്പി, ശിവൻ സോപാനം തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു 

ഗോൾഡ് ക്വയിൻ മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നിരവധിതവണകരസ്ഥമാക്കിയിട്ടുള്ള  ഹേമന്ത് കുമാറിൻ്റേതാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.
 
ജേക്സ് ബിജോയ് പശ്ചാത്തല സംഗീതവും ,മനു മഞ്ജിത്ത്  ഹരി നാരായണൻ എന്നിവർ ഗാനരചനയും ,കൈലാസ് മേനോൻ സംഗീതവും, രത്തിൻ രാധാകൃഷ്ണൻ എഡിറ്റിംഗും '
കലാസംവിധാനം  പ്രശാന്ത് മാധവും ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ  അഗ്നിവേശ് രഞ്ജിത്തും, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷ, പി.ആർ.ഒ വാഴൂർ ജോസുമാണ്. 

മികച്ച ഒരു രാഷ്ട്രീയ ചിത്രമായി ഈ സിനിമയെ കരുതാം.  ചില രാഷ്ട്രിയ പാർട്ടികളുടെ  ശൈലി തുറന്ന് കാണിക്കുന്ന ചിത്രം.  സിബി മലയിലിൻ്റെ വേറിട്ട സംവിധാന ശൈലി. എല്ലാവരും മികച്ച അഭിനയം
കാഴ്ചവെച്ചിരിക്കുന്നു. 

Rating : 3.5 / 5.
സലിം പി.ചാക്കോ . 

No comments:

Powered by Blogger.