ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി കൃഷ്ണ വൃന്ദ വിഹാരി ചിത്രത്തിനായി സംസ്ഥാന വ്യാപകമായി പാദയാത്ര

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി കൃഷ്ണ വൃന്ദ വിഹാരി ചിത്രത്തിനായി സംസ്ഥാന വ്യാപകമായി പാദയാത്ര

കന്നടയിലെ പ്രമുഖ താരമായ നാഗ ശൗര്യയുടെ പുതിയ ചിത്രമാണ് കൃഷ്ണ വൃന്ദ വിഹാരി. ഈ മാസം 23നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നായകൻ നാഗ ശൗര്യയുടെ നേതൃത്വത്തിൽ തിരുപ്പതി മുതൽ വിശാഖപട്ടണം വരെയുള്ള 7 ദിവസത്തെ പാദ യാത്രയ്ക്കായി ഒരുങ്ങുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.

ആന്ധ്രാപ്രദേശിൽ സംസ്ഥാന വ്യാപകമായി പദയാത്ര നടത്തിയാണ് സിനിമയുടെ പ്രചാരണത്തിന് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.  തിരുപ്പതിയിൽ പദയാത്രക്ക് തുടക്കമായി, ഇപ്പോൾ അത് മൂന്നാംദിനത്തിൽവിജയവാഡയിൽ എത്തിയിരിക്കുന്നു . നാട്ടുകാരെയുംമാധ്യമങ്ങളെയും അമ്പരപ്പിച്ചുകൊണ്ട്, കനത്ത മഴയ്ക്കിടയിലും നാഗ ശൗര്യ ഇടവേളപോലുംഎടുക്കാതെയാണ് പദയാത്ര തുടരുന്നത്. 

ഐരാ ക്രിയേഷൻസിന്റെ ബാനറിൽ ഉഷ മുൽപുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷെർലി സെറ്റിയയാണ് നായിക. പി ആർ ഒ - ശബരി

No comments:

Powered by Blogger.