മ്യൂസിക്കൽ ആൽബം " തിരുവോണ ശലഭങ്ങൾ " റിലീസ്ചെയ്തു.

വിഷ്വൽ ഡ്രീംസ് മീഡിയ നിർമിച്ച് ഓഫ്‌നിക് റോയിറ്റ സംവിധാനം  ചെയ്ത 
'തിരുവോണ ശലഭങ്ങൾ' എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പ്രകാശനം  അങ്കമാലി കാർണിവൽ സിനിമാസിൽ നടന്ന ചടങ്ങിൽ  ഗായകനും നടനുമായ പ്രദീപ് പള്ളുരുത്തി  നിർവഹിച്ചു. 


ആൽബത്തിലെ നായകൻ സാബു കൃഷ്ണ, നായിക ക്രിസ്റ്റി ബിന്നെറ്റ്, ഗാനരചയിതാവ് ശർമ്മാജി, സംഗീത സംവിധായകനുംഗായകനുമായ മുരളീകൃഷ്, പി ആർ ഒ റഹിം പനവൂർ, കലാസംവിധായകൻ സണ്ണി അങ്കമാലി, മാധ്യമ പ്രവർത്തകരായ ബിജീഷ് കോതമംഗലം, സെബാസ്റ്റ്യൻ, ചലച്ചിത്ര താരങ്ങളായ നിഷാദ് കല്ലിങ്ങൽ, വിജയൻ കോടനാട്, ഗായകൻ ഫ്രാൻസിസ് അങ്കമാലി, മലപ്പുറം ഇക്ര സോഫ്റ്റ്‌ സ്കിൽ അക്കാദമി  മാനേജിംഗ് ഡയറക്ടർ ഷംസു മലിൽ തുടങ്ങിയവർ സംസാരിച്ചു. 

ആൽബത്തിന്റെ പ്രദർശനവും നടന്നു. പ്രദീപ്‌ പള്ളുരുത്തിക്കും ആൽബത്തിലെതാരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ചടങ്ങിൽഉപഹാരംനൽകി.കലാഭവൻ രാഗേഷ്, സാബുകൃഷ്ണ, പ്രസാദ്  ഒളോപ്പിള്ളി എന്നിവർ ശബ്ദാനുകരണവുംഫ്രാൻസിസ് അങ്കമാലി, ഫെബിൻ പൗലോസ്എന്നിവർഗാനാലാപനവുംനടത്തി.പ്രണയത്തിന്റെയും ഓണത്തിന്റെയും പശ്ചാത്തലത്തിലുള്ള  ആൽബം ആദിത്യ  ന്യൂസിന്റെ യൂട്യൂബ് ചാനലിലാണ്‌ റിലീസ് ചെയ്തത്.

റഹിം പനവൂർ
പിആർ ഒ
ഫോൺ :9946584007

No comments:

Powered by Blogger.