അരുൺ വിജയ് യുടെ " സിനം " .

ജിഎൻആർ കുമാരവേലൻ അരുൺ വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത ക്രൈം തില്ലറാണ് " സിനം " .

സബ് ഇൻസ്പെക്ടർ പാരി വെങ്കിട്ടിൻ്റെ കുടുംബത്തിൽ ഒരു ദുരന്തം സംഭവിക്കുന്നു. ആ സംഭവംഅന്വേഷിക്കുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം .
അരുൺ വിജയ് യുടെ മിക്ക ചിത്രങ്ങളിലും അദ്ദേഹം പോലിസ് വേഷമാണ് അഭിനയിക്കുന്നത്. ആ പതിവ് ഈ ചിത്രത്തിലും തെറ്റിച്ചില്ല. 

അരുൺ വിജയ് ( പാരി വെങ്കിട്ട് ) പല്ലക് ലാൽവാനി (പരി മദങ്കി), കാളി വെങ്കട്ട് ( കടൽ ) ,ബേബി ദേശീന ( പാരി വെങ്കിട്ടിൻ്റെ മകൾ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ആർ. എൻ.ആർ മനോഹർ ,കെ .എസ് . വെങ്കിടേഷ് ,മറുമലർ  ഭാരതി ,തമിഴ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സത്യസന്ധനായ പാരി വെങ്കട്ട് കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒരു ഗുണ്ടയെ ശ്വാസിക്കുന്നിടത്ത് നിന്നാണ് സിനിമയുടെതുടക്കം.അതിനിടെ പരിമദങ്കിയെ കാണുകയും രജിസ്റ്റർ വിവാഹം കഴിക്കേണ്ടി വരികയും ചെയ്യുന്നു. പരിമദങ്കിയുടെമാതാപിതാക്കൾഈവിവാഹത്തിന്എതിരായിരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .

ഛായാഗ്രഹണം എസ്. ഗോപിനാഥും ,എഡിറ്റിംഗ് രാജ മുഹമ്മദും ,സംഗീതം ഷബീറും നിർവ്വഹിക്കുന്നു .

സിനിമ പുരോഗമിക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട സ്വീക്വൻസുകൾ നമ്മൾ പ്രതീക്ഷിക്കുന്നു.ചലച്ചിത്രക്കാരൻ്റെ ആശയവും ഉദ്ദേശവും നന്നായിയെങ്കിലും പല സംഭവങ്ങളും സീക്വൻസുകളും നിർബന്ധിതമാണ്. പുതിയത് ഒന്നും ചേർക്കുന്നില്ല. 

അരുൺ വിജയ് യുടെ അഭിനയം മാത്രമാണ് ഹൈലൈറ്റ് .സിനിമയെ ഒറ്റയ്ക്ക് പിടിക്കുന്ന അദ്ദേഹം വൈകാരിക രംഗങ്ങളിൽ നന്നായി അഭിനയിച്ചു. പല്ലക് ലാൽവാനിയും മെച്ചപ്പെട്ട അഭിനയം കാഴ്ചവെച്ചു. ഷബീറിൻ്റെ പശ്ചാത്തല സംഗീതം മികവുറ്റതായി. 

" രോഷം  " നമുക്ക് എല്ലാവർക്കും ഉണ്ട്. മെലോ ഡ്രാമ അടിച്ചേൽപിക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പാഴായി.ബദൽ നീതിയുടേയോ പുന:സ്ഥാപിക്കുന്നനീതിയുടേയോ സാദ്ധ്യതകളെക്കുറിച്ചും പ്രായപൂർത്തിയാകാത്തവരെ ലൈംഗിക വിദ്യാഭ്യാസം പഠിപ്പിക്കേണ്ടതിൻ്റെ പ്രധാന്യത്തെക്കുറിച്ചും ബാലാൽസംഗം തടയാനാകുന്ന രീതികളെക്കുറിച്ചും സമൂഹം സംസാരിക്കുന്ന ഇക്കാലത്ത് ഈ സിനിമ ആരും ആവശ്യപ്പെടാത്ത ഓർമ്മപ്പെടുത്തലാണ്. 

Rating : 3/ 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.