അതുല്യ നടൻ തിലകൻ്റെ പത്താം ചരമവാർഷിക അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ നടത്തി.

പത്തനംതിട്ട :മലയാള സിനിമയുടെ അതുല്യ നടൻ തിലകൻ്റെ പത്താം ചരമ വാർഷിക അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്നു. 

സീരിയൽ - സിനിമ - നാടക നടൻ കടമ്മനിട്ട കരുണാകരൻ പത്താമത് തിലകൻ  അനുസ്മരണം ഉദ്ഘാടനം ചെയ്തു. 

സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.  
രക്ഷാധികാരി സുനിൽ മാമ്മൻ കൊട്ടുപള്ളിൽ, യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ, ട്രഷറാർ ശ്രീജിത് എസ്. നായർ , സംസ്ഥാന സമിതിയംഗം വിഷ്ണു അടൂർ, ജോയിൻ്റ് കൺവീനർ  റെജി 
എബ്രഹാം , സംസ്ഥാന സമിതിയംഗം അജിത് മണ്ണിൽ, വൈസ് ചെയർമാൻ ബിനോയ്  രാജൻ, നിർമ്മാതാവ് കെ.സി.  വർഗ്ഗീസ് , വൈസ് ചെയർ പേഴ്സൺ രജീല ആർ. രാജം , വൈസ് ചെയർമാൻ അനിൽ കുഴിപതാലിൽ  തുടങ്ങിയവർ തിലകൻ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.  
 
നടൻ തിലകൻ്റെ പേരിൽ അവാർഡ് ഏർപ്പെടുത്തും .
............................

അടുത്ത വർഷം മുതൽ നടൻ  തിലകൻ്റെ പേരിൽ  നാടകരംഗത്ത് നിന്ന് മികച്ച അഭിനയത്തിന് അവാർഡ് ഏർപ്പെടുത്താൻതിരുമാനിച്ചതായി സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലകൺവീനർ പി.സക്കീർ
ശാന്തി അറിയിച്ചു. 
 
 

No comments:

Powered by Blogger.