" സംവിധായകരായ പ്രൊഡക്ഷൻ കൺട്രോളർമാർ "

സംവിധായകനിരയിലേക്ക് കടന്നുവന്നആദ്യത്തെയാൾ " എസ്.എൽ.പുരം ആനന്ദ് "  ആണ്.പഴയ കാല പ്രൊഡക്ഷൻഎക്സിക്യൂട്ടീവായിരുന്ന അദ്ദേഹം " ആലിലക്കുരുവികൾ "  എന്ന ചിത്രംസംവിധാനംചെയ്തുകൊണ്ടാണ്പുതിയ മേലങ്കി അണിഞ്ഞത്.ഇന്നത്തെ പ്രശസ്തസംവിധായകനായവിനയൻ ആണ് ആ ചിത്രം നിർമ്മിച്ചത്." ആറ്റിനക്കരെ "  എന്നമറ്റൊരുചിത്രവുംസംവിധാനം ചെയ്ത അദ്ദേഹംമൂന്നു വർഷം മുമ്പ് അന്തരിച്ചു.

പിന്നീട് കടന്നു വന്നത്
സിനിമാ പ്രവർത്തകരുടെ പ്രിയപ്പെട്ട" ജെ.പി" . എന്ന " ജയപ്രകാശ് "  ആണ്.
 " കൂട്ട് " , " 3G " എന്നീ ചിത്രങ്ങൾ
അദ്ദേഹം സംവിധാനം ചെയ്തു.

 " ഹരി പൈങ്കുളം "  എന്ന പേരിൽപ്രൊഡക്ഷൻ എക്സിക്യൂട്ടാവായിപ്രവർത്തിച്ചിരുന്ന " ഹരിനാരായണൻ" നന്തുണി " ," നീലാംബരി" , 
" നോട്ടി പ്രൊഫസർ "  
എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

 " സൈമൺപാറയ്ക്കൽ"  എന്ന പേരിൽഅറിയപ്പെട്ടിരുന്ന " സൈമൺ കുരുവിള " , 
 " കെ.കെ.റോഡ് " ,
 " നല്ല കോട്ടയംകാരൻ" എന്നീ സിനിമകൾ സംവിധാനം ചെയ്തു.

 " ബ്ലാക്ക് ബട്ടർഫ്ലൈ "  എന്ന ചിത്രത്തിലൂടെ" എം.രഞ്ജിത്ത് "  സംവിധായകനായി.

 " ശിഖാമണി " എന്ന ചിത്രത്തിലൂടെസംവിധായകനായ " വിനോദ് ഗുരുവായൂർ "  
പിന്നീട് " മിഷൻ സി" , " സകലകലാശാല" 
എന്നീ ചിത്രങ്ങൾ കൂടിചെയ്തു.

 " ചെഞ്ചായം " എന്ന സിനിമ സംവിധാനം ചെയ്തത്
 " ഷൊർണൂർ വിജയനാണ് " .

 " ഷാനി കൂനം മൂച്ചി"  എന്ന പേരിൽ അറിയപ്പെട്ടിരുന്ന
 ഷാനി ഖാദർ  
" ചങ്ങാതിപ്പൂച്ച "അടക്കം നിരവധി സിനിമകൾക്ക്
തിരക്കഥ എഴുതിയ ശേഷം
ഇപ്പോൾ " ആളങ്കം " എന്ന സിനിമയിലൂടെസംവിധായകനായി തുടക്കം കുറിച്ചിരിക്കുന്നു.

 " അമ്പലപ്പുഴ രാധാകൃഷ്ണൻ " 
" ഇവൾ ഗോപിക "  എന്ന ചിത്രത്തിലൂടെയാണ്
സംവിധായകനായത്.

 " കബഡി കബഡി "  എന്ന സിനിമ സംവിധാനം ചെയ്ത സുധീർ മനു എന്ന ഇരട്ട സംവിധായകരിലെ " മനു"  നമ്മുടെ പ്രിയപ്പെട്ട " മനു ശ്രീകണ്ഠപുരം "  ആണ്.

ഇപ്പോഴിതാനമ്മുടെ പ്രിയപ്പെട്ട
മറ്റൊരു അംഗം കൂടി
സംവിധാന രംഗത്തേക്ക് എത്തുന്നു.

നമ്മുടെ പ്രിയപ്പെട്ട
 " സുധൻ പേരൂർക്കട" യാണ്
" സുധൻ രാജ് "  എന്ന പേരിൽ
സംവിധായകനാകുന്നത്.
അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം
" കമ്പം "സെപ്റ്റംബർ  ഇരുപത്തിയാറാം തീയതി
ചിത്രീകരണം ആരംഭിക്കും.

ചിത്രം ഒരു വൻ വിജയമാകട്ടെ,
സുധനും അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു.

ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ )

No comments:

Powered by Blogger.