" ചാള്‍സ് എന്റര്‍പ്രൈസസ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരശന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മലയാളത്തിലെ മഹാനടൻ മമ്മൂട്ടി,തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മണികണ്ഠന്‍ ആർ. ആചാരി, സാലു റഹീം, സുര്‍ജിത്, വിനീത് തട്ടില്‍, സുധീര്‍ പറവൂര്‍, നസീര്‍ സംക്രാന്തി, അഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ജോയി മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ജോയി,അച്ചു വിജയൻ എന്നിവർ ചേർന്ന് നിര്‍മ്മിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്നിര്‍വ്വഹിക്കുന്നു.

സഹ നിര്‍മ്മാതാവ്- പ്രദീപ് മേനോന്‍. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍ എഴുതിയ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ വി സംഗീതം പകരുന്നു.ചിത്രസംയോജനം- അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം- ദീപക് പരമേശ്വരന്‍, കലാസംവിധാനം- മനു ജഗത്ത്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, ചമയം- സുരേഷ്, സ്റ്റില്‍സ്- ഫസലുല്‍ ഫക്ക്,പരസ്യകലയെല്ലോട്ടുത്ത്‌സ്,പ്രൊഡക്ഷന്‍എക്‌സിക്യൂട്ടീവ്- പ്രതീഷ് മാവേലിക്കര, പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.