കുറച്ചു വർഷങ്ങൾക്ക് മുൻപ്...

കുറച്ചു വർഷങ്ങൾ ക്ക് മുൻപ്, സിദ്ധു പനക്കൽ ചേട്ടന്റെ ഫോൺ... 
മമ്മുക്കയുടെ ലൊക്കേഷൻ ഒരു സ്കൂളിന്  അടുത്താണെന്നും, ആ സ്കൂളി ന്റെ യുണിഫോം കളർ കൂടെ പറഞ്ഞു കൊടുക്കുന്നു. മമ്മുക്ക കാർ ഓടിച്ചാണ് ലൊക്കേഷനിൽ വന്നിരുന്നത്. മമ്മുക്ക റൂമിൽ നിന്നു ഇറങ്ങുമ്പോൾ  മുൻപിൽ ലോഹിതദാസ് സർ... 

താൻ എന്റെ കാറിൽ വാ... വഴി പറഞ്ഞു കൊടുക്കേണ്ടവർ, പുറകിലത്തെ കാറിലേക്ക് മാറി.. ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ മമ്മുക്ക യുടെ ഡ്രൈവിങ്... അതൊരു രസം തന്നെ ആണ്.. 

വഴി കാണിക്കുന്നവരുടെ കാർ ഒരുപാടു പുറകിലായി... സിദ്ധു ചേട്ടൻ പറഞ്ഞ സ്കൂൾ യൂണിഫോം ഇട്ടുള്ള കുട്ടികളെ വഴിയിൽ കണ്ടു... സമാധാനമായി. സ്കൂളിന് അടുത്താണ് ഷൂട്ട്‌... വഴി തെറ്റിയിട്ടില്ല. ലോഹിതദാസ് സർ കുട്ടികളോട് സ്കൂളിലേക്ക് ഉള്ള വഴി ചോദിച്ചു.. 

അവരെ വാഹനത്തിൽ കയറ്റാൻ മമ്മുക്ക പറഞ്ഞപ്പോൾ വേറെ ഒന്നും നോക്കിയില്ല..മൂന്ന്, എട്ടാം ക്ലാസുകാർ... മൂന്ന് പേര് ഒന്നു ഞെട്ടി.. മുൻപിൽ മമ്മുക്ക. വഴി പറഞ്ഞു തരുന്ന മിടുക്കന്മാരുടെ ശ്രദ്ധ  മമ്മുക്കയിൽ മാത്രം. അവസാനം സ്കൂൾ എത്തി. സ്കൂളിന് അകത്തേക്ക് വാഹനം കയറ്റി, കുട്ടികൾ ഇറങ്ങുന്നു... അവരുടെ ശ്രെദ്ധ മുഴുവൻ സ്കൂളിലേക്ക് ആയിരുന്നു... കുട്ടികൾ ആരും എത്തിയിട്ടില്ല.  ടാറ്റാ പറഞ്ഞു തൊട്ടടുത്തുള്ള ലൊക്കേഷൻ ലക്ഷ്യമായി നീങ്ങുമ്പോൾ മമ്മുക്ക പറഞ്ഞു.. ഇന്ന് ആ സ്കൂളിലെ ഏറ്റവും വലിയ നുണയന്മാർ ഈ  കുട്ടികളവും. സംഭവിച്ചത് ആരും കണ്ടിട്ടില്ല.. മമ്മുട്ടി സ്കൂളിൽ കൊണ്ടുവന്നാക്കി എന്ന് കൂടെ പറയുമ്പോൾ അവരെ പെരുനുണയൻമാർ ആക്കും എല്ലാവരും കൂടി, 

ശരിക്കും എല്ലാർക്കും വിഷമമായി.  ഇന്നാണെങ്കിൽ സെൽഫിഎങ്കിലുംഉണ്ടാകുമായിരുന്നു.. ഇന്റർവെൽ ആകുമ്പോൾ അവരെത്തും.. നമ്മുടെ ലൊക്കേഷനിൽ.

മമ്മുക്കയുടെ വാക്കുകൾ സത്യമായി.. കുറച്ചു കുട്ടികളുമായി ആ മൂന്നുപേരും.. മമ്മുക്ക കുറച്ചു സമയം മൈൻഡ് ചെയ്യുന്നില്ല. കുട്ടികളുടെ ഭാവംമാറീതുടങ്ങി.. 
കൂടെ വന്ന കുട്ടികൾ ഉറപ്പിച്ചു, കല്ലുവെച്ച നുണ.. പെട്ടെന്ന് കൊച്ചുകുട്ടികളെ പോലെ മമ്മുക്ക പൊട്ടിച്ചിരിച്ചു... അവരെ അടുത്തേക്ക് വിളിച്ചു.. അപ്പോൾ ആ മൂന്നുപേരുടെയും മുഖം ഒന്ന് കാണണം.. അവരോടൊപ്പം സ്കൂൾ കോമ്പൗണ്ട് വരെ നടന്നു ചെന്നു.. ആ സ്കൂളിന്റെ ചരിത്രത്തിൽ ഇതും കുറിച്ചിട്ടുണ്ടാകും, വളർന്നു വലുതായ ആ മക്കൾ ഇന്നും ഈ മനുഷ്യനെ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടാവും.. ഓരോരുത്തർക്കും പറയാൻ കുറെ അനുഭവങ്ങൾ ഉണ്ട്..

കൂടെ ഉള്ളവരെ ചേർത്തുപിടിക്കുന്ന നമ്മുടെ മമ്മുക്കക്ക് പിറന്നാൾ ആശസകൾ 🙏🙏🙏🙏🙏🙏❤❤❤🙏🙏🙏

വിനോദ് ഗുരുവായൂർ

No comments:

Powered by Blogger.