സിനിമ സംവിധായകൻ അശോകന് ആദരാഞ്ജലികൾ.

പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചി  ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു. രോഗബാധിതനായി സിംഗപ്പൂരിൽ നിന്നും കൊച്ചിയിലെത്തിചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.

അശോകൻ എന്ന പേരിൽ എൺപതുകളിലും തൊണ്ണൂറുകളിലും ചലച്ചിത്ര സംവിധാന രംഗത്ത് ശ്രദ്ധേയനായ  ഇദ്ദേഹം വർണ്ണം , ആചാര്യൻ എന്നീ സിനിമകൾ സംവിധാനം ചെയ്തു .  അശോകൻ- താഹകൂട്ടുകെട്ടിൽ മൂക്കില്ലാ രാജ്യത്ത് , സാന്ദ്രം തുടങ്ങിയ  വിജയ സിനിമകൾ പിറവി കൊണ്ടു.

ശശികുമാറിന്റെ ഒട്ടനവധി  സിനിമകളിൽസഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് . വിവാഹശേഷംബന്ധുക്കൾക്കൊപ്പം സിംഗപ്പൂരിൽ പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന  ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു. 

കൈരളി ടിവിയ്ക്ക് വേണ്ടി സംവിധാനം ചെയ്‌ത " കാണാപ്പുറങ്ങൾ"  എന്ന ടെലിഫിലിംസംസ്ഥാനസർക്കാരിന്റെ മികച്ച ടെലിഫിലിനുള്ള അവാർഡ് നേടി .

ഭാര്യ - സീത. 
മകൾ - ഗവേഷണ  വിദ്യാർത്ഥിനി അഭിരാമി. 
 

No comments:

Powered by Blogger.