ഏകദിന ചലച്ചിത്ര പഠന ക്ലാസ് .

ചെയർമാൻ  മെക്കാർട്ടിന്റെ നേതൃത്വത്തിൽ  നടത്താൻ  നിശ്ചയിച്ചിരുന്ന ഏകദിന  ചലച്ചിത്ര പഠന ക്ലാസ്സ്‌  എറണാകുളം മാക്ട ജോൺപോൾ  ഹാളിൽ ഭംഗിയായി നടന്നു.

തലേ ദിവസത്തെ ഹർത്താൽ കാരണമാണോന്നറിയില്ല, പതിനൊന്ന് പേർക്ക് മാത്രമേ  ഈ ഏകദിന ക്ലാസ്സിൽ എത്തിച്ചേരാൻ കഴിഞ്ഞുള്ളൂ.എങ്കിലും ക്ലാസ്സുകളുടെ നിലവാരം കൊണ്ടും അതിഥികളുടെ സാന്നിധ്യം കൊണ്ടുമെല്ലാം പ്രോഗ്രാം വിജയകരമായി മാറി.ശ്രീ.മെക്കാർട്ടി നോടൊപ്പം സംവിധായകൻ സന്തോഷ്‌ വിശ്വനാഥുംക്ലാസ്സെടുക്കാനുണ്ടായിരുന്നു.

സംവിധായകനും  ഫെഫ്ക വർക്കിംഗ്‌ സെക്രട്ടറിയുമായ  സോഹൻ സീനുലാൽ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. ആദരണീയനായ എസ്. എൻ. സ്വാമി സമാപന ചടങ്ങിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം  ചെയ്തു.ജോയിന്റ് സെക്രട്ടറിമാരായ  സുരേഷ് പൊതുവാളും വ്യാസൻ എടവനക്കാടും ട്രഷറർ കോളിൻസും സംഘാടന ചുമതല ഏറ്റെടുത്ത് മുഴുവൻ സമയവുമുണ്ടായിരുന്നു. 

അതേസമയം ഒക്ടോബർ 1,2,3, തീയതികളിൽ  പാലക്കാട്‌ വെച്ച് നടക്കാൻ പോകുന്ന ത്രിദിന ചലച്ചിത്ര ശില്പശാലയുമായി ബന്ധപ്പെട്ടുള്ള പത്രസമ്മേളനം ജനറൽസെക്രട്ടറിപത്മകുമാറിന്റെ  നേതൃത്വത്തിൽ ഇന്നലെ പാലക്കാട്‌ വെച്ച് നടക്കുകയുമുണ്ടായി.

No comments:

Powered by Blogger.