സെപ്റ്റംബർ എട്ടിന് " ഒറ്റ് " തീയേറ്ററുകളിൽ എത്തും.

കുഞ്ചാക്കോ ബോബനും, അരവിന്ദ്സ്വാമിയുംകേന്ദ്രകഥാപാത്രങ്ങളായിഎത്തുന്നതിലൂടെ ഏറെശ്രദ്ധയാകർഷിച്ചിരിക്കുന്ന
" ഒറ്റ് "  എന്ന ചിത്രം ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ എട്ടാം തീയതി പ്രദർശനത്തിനെത്തുന്നു.

തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രംവലിയമുതൽമുടക്കോടെയുംവ്യത്യസ്ഥലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ്. ഈ ചിത്രം  നിർമ്മിക്കുന്നത്.
വൻ പ്രദർശനവിജയം നേടിയ " തീവണ്ടി "  എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് ഈ ചിത്രം  സംവിധാനംചെയ്യുന്നത് .

തീവണ്ടിക്കുശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോവ, പുനാ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെനടന്നത്.പൂർണ്ണമായുംത്രില്ലർമൂഡിൽഅണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളുംഅഭിനയിക്കുന്നു.

പൂർണ്ണമായും ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെഅവതരിപ്പിക്കുന്നതെന്ന് ചിത്രത്തിൻ്റെ 
സംവിധായകനായ ഫെല്ലിനി പറഞ്ഞു.

പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന " എന്നാ താൻ കേസ് കൊട് " എന്നചിത്രത്തിൻ്റെതൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.

സഞ്ജീവിൻ്റേതാണുതിരക്കഥ.
ഏ.ആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ്-ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം - സുഭാഷ് കരുൺ.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യം -ഡിസൈൻ - സ്റ്റെഫി സേവ്യർ.പ്രൊഡക്ഷൻ കൺട്രോളർ- സുനിത് ശങ്കർ.
എക്സികുട്ടീവ് പ്രൊഡ്യൂസർ - മിഥുൻ ഏബ്രഹാം. പി. ആർ.ഓ വാഴൂർ ജോസ്.
 

No comments:

Powered by Blogger.