അരുൺ ഗോപിയുടെ ദിലീപ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് " രാമലീല " റിലീസ് ചെയ്ത തീയതിയിൽ തന്നെ തുടങ്ങി.

അരുൺ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം " രാമലീല"  റീലീസ് ചെയ്തിട്ട് ( 2017 സെപ്റ്റംബർ 28)  അഞ്ച്  വർഷങ്ങൾ തികയുന്ന ദിവസമാണിന്ന് .

ഈ ദിവസം തന്നെ മറ്റൊരു  ദിലീപ്ചിത്രവുമായിവീണ്ടുംഎത്തുകയാണ് സംവിധായകൻ അരുൺ ഗോപി. ദിലീപിനൊപ്പം തമന്നയും അഭിനയിക്കുന്നു . ഉദയ്ക്യഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. വിനായക അജിതാണ്ചിത്രംനിർമ്മിക്കുന്നത്. 

കൊട്ടരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു  ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ദിലീപ് - അരുൺ ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ " രാമലീല" .

ഏറെ പ്രതിസന്ധികൾക്ക് നടുവിൽ റിലീസ് ചെയ്ത  ദിലീപ് ചിത്രം "രാമലീല"   ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്. 

നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ഈ  ചിത്രം നൂറുകോടി ക്ലബ്ബിൽ  കയറിയെന്നും പ്രഖ്യാപിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങിയ ഈ  ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അന്തരിച്ചതിരക്കഥാകൃത്ത് സച്ചി ആയിരുന്നു. 

സലിം പി .ചാക്കോ .

No comments:

Powered by Blogger.