അജിത്തിൻ്റെ പുതിയ ചിത്രം " തുനിവ് " .എച്ച്. വിനോദ് സംവിധാനം.

അജിത്ത് കുമാറിനെ  നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച്.വിനോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തിറങ്ങി. 

" തുനിവ് "  എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്, ടൈറ്റിലിനൊപ്പം തന്നെ ഗംഭീര ലുക്കിൽ, കയ്യിലൊരു തോക്കും പിടിച്ചിരിക്കുന്ന തല അജിത്തിന്റെ സ്റ്റൈലിഷ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. 

നേർക്കൊണ്ട പാർവൈ, വലി മൈ എന്നിവക്ക് ശേഷം അജിത് കുമാർ - എച്ച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രമാണ് "തുനിവ് " . മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായിക വേഷം ചെയ്യുന്നതെന്നപ്രത്യേകതയുമുണ്ട്. നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.ഒരു ഗംഭീര മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രം. 

ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെസഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും എത്തുന്നുണ്ട്. 

നീരവ് ഷാ ഛായാഗ്രഹണവും, ജിബ്രാൻ സംഗീതവും,വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കന്നു .

സലിം പി. ചാക്കോ.

No comments:

Powered by Blogger.