ചിമ്പു ചിലംബരശൻ്റെ ഗ്യാങ്ങ്സ്റ്റർ ചിത്രമാണ് " വെന്തു തനിന്തതു കാട് " .
ചിമ്പു ചിലംബരശൻ റ്റി.ആർ, സിദ്ധി ഇദ്ദാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം  വാസുദേവ് മോനോൻ സംവിധാനം ചെയ്ത " വെന്തു തനിന്തതു  കാട് " എന്ന തമിഴ് സിനിമയ്ക്ക് വൻ പ്രേക്ഷക പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. രണ്ട്  
ഭാ​ഗങ്ങളിലായിറങ്ങുന്ന സിനിമയുടെ ആദ്യ പാർട്ടാണ്  റിലീസ് ചെയ്തിരിക്കുന്നത്. 

മുത്തുവീരൻ കാട്ടുതീയിൽ നിന്ന് കഷ്ടിച്ച്
രക്ഷപ്പെടുന്നതോടെയാണ് സിനിമയുടെതുടക്കം.തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബി.എസ്.സി ബിരുദധാരിയായ മുത്തുവീരൻ അമ്മആരുതിരയും,അനുജത്തിയും അടങ്ങുന്ന തൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ
മുംബൈയിലുള്ള പറോട്ട കടയിൽജോലിയ്ക്ക്പോകുന്നു. അയാൾ മുംബൈ അധോലോകത്തിലേക്ക് ആകർഷിക്കപ്പെടുന്നു. അതിൽ നിന്ന് മുത്തുവീരന് രക്ഷപ്പെടാൻ കഴിയുമോഇതാണ്സിനിമയുടെ പ്രമേയം. 

വിവിധ ​ഗെറ്റപ്പുകളിൽ ചിമ്പു പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വെന്തു തനിന്തത് കാട്. ചിബു
 ( മുത്തുവീരൻ ) സിദ്ദി ഇദ്ദാനി 
( പാവൽ) എന്നിവരോടൊപ്പം നീരജ് മാധവ്,സിദ്ദിഖ്, രാധിക ശരത്കുമാർ, അപ്പുക്കുട്ടി, അഞ്ജലീന എബ്രഹാം, ജാഫർ സാദിഖ്  എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ബി.ജയമോഹൻ  തിരക്കഥയും സിദ്ധാർത്ഥ നൂനി ഛായാഗ്രഹണവും , 
എ.ആർ. റഹ്മാൻ സംഗീതവും, ആൻ്റണി എഡിറ്റിംഗും  നിർവ്വഹിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആർ. ഒ.

വേൽസ് ഫിലിംസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ​ഗണേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തിൽ പങ്കാളികളാണ്.കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 

മുംബൈയിലെ ചേരികളിൽ ചൂഷണം ചെയ്യപ്പെട്ട ജീവിതങ്ങളുംപൂർത്തികരിക്കാത്ത സ്വപ്നങ്ങളും നിരന്തര അപകടങ്ങളും ഉൾപ്പെടുന്ന ഒരു കാഴ്ചയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. 

Rating : 3.5 / 5
സലിം പി .ചാക്കോ .
cpK desK. 
 

No comments:

Powered by Blogger.