വിനയൻ്റെ മികച്ച സംവിധാനത്തിൽ " പത്തൊൻമ്പതാം നൂറ്റാണ്ട് " .അഭിനയ മികവുമായി സിജു വിൽസൺ. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ഗംഭീരം .
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ കഥയും ,തിരക്കഥയും,  സംഭാഷണവും, സംവിധാനവും  നിർവ്വഹിച്ച  "പത്തൊമ്പതാം നൂറ്റാണ്ട് " തിരുവോണനാളിൽ തീയേറ്ററുകളിൽ എത്തി. 

വിനയന്റെ ഗംഭീര തിരിച്ചുവരവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.ബിഗ്ബജറ്റിലൊരുങ്ങിയ ഈ ചിത്രത്തിലെ വിഷ്വല്‍ ക്വാളിറ്റിയെക്കുറിച്ചും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 
1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് ചിത്രംപറയുന്നത്.ആക്ഷൻ
പാക്ക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വന്ന "പത്തൊൻപതാം നൂറ്റാണ്ട് "  സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആണ്.   ഈ ചിത്രത്തിലെ നായിക 
കയാദു ലോഹറാണ് . 

പശ്ചാത്തല സംഗീതം, ഗാനങ്ങൾ ,ആക്ഷൻ കോറിയോഗ്രാഫി തുടങ്ങിയ  കാര്യങ്ങള്‍ സിനിമയില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നാണ്  പ്രതികരണങ്ങള്‍ .ആറാട്ടുപുഴ വേലായുധപണിക്കരായി എത്തിയ സിജുവിൻ്റെ  അടക്കമുള്ളഅഭിനേതാക്കളുടെ അഭിനയം സിനിമയ്ക്ക്  ഗുണം ചെയ്തു. ചിത്രത്തിന്‍റെ ഛായാഗ്രഹണത്തെക്കുറിച്ച്  മികച്ച അഭിപ്രായമാണ് .

എം ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ പശ്ചാത്തലസംഗീതം
മലയാളത്തിൽആദ്യമായെത്തി. 
സുപ്രീം സുന്ദറും രാജശേഖറും മാഫിയശശിയും  ചേർന്ന് ഒരുക്കിയഎല്ലാ ആക്ഷൻ
സീനുകളുംപ്രേക്ഷകരെ ആവേശഭരിതരാക്കി. 

ഗോകുലം ഗോപാലൻ്റെ  സിനിമകളിൽ ഏറ്റവും വലിയപ്രോജക്ടാണ് "പത്തൊമ്പതാം നൂറ്റാണ്ട് " .
ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെമുന്നിലെത്തിച്ചിരിക്കുന്നത്.ആറാട്ടുപുഴവേലായുധപ്പണിക്കർ എന്ന  നവോത്ഥാന നായകൻതൻെറസഹജീവികൾക്കായിനടത്തിയപോരാട്ടത്തിൻെറ കഥ പറയുന്ന ചിത്രമാണിത്. 

കയാടു ലോഹർ നങ്ങേലിയായും ,അനൂപ് മേനോന്‍ തിരുവിതാംകൂർ മഹാരാജാവായും ,ദീപ്തി സതി സാവിത്രി തമ്പുരാട്ടിയായും, പുനം ബജ്‌വ തിരുവിതാംകൂർ രാജഞിയായും ,ചെമ്പൻ വിനോദ് ജോസ് കായംകുളം കൊച്ചുണ്ണിയായും ,സുദേവ് നായർ പടവീടൻ നമ്പിയായും,  സെന്തിൽ കൃഷ്ണ ചിരുകണ്ട നായും ,ഇന്ദ്രൻസ് കേളുവായും, രേണുസൗന്ദർ നീലിയായും, സുരേഷ് കൃഷ്ണ പണിക്കശ്ശേരി പരമേശ്വര കൈമളായും, മണികണ്ഠൻ ആർ. ആചാരി ബാവയായും ,അലൻസിയർ ലേ ലോപ്പസ് ചന്ദ്രക്കാരൻ രാമൻ തമ്പിയായും ,ക്യഷ്ണൻ കല്യാണ കൃഷ്ണനായും, രാഘവൻ ഈശ്വരൻ നമ്പൂതിരിയായും ,സുധീർ കരമന തിരുവിതാംകൂർ കരസേന മേധാവിയായും, മാധുരി  ബ്രാഗ്ൻൻസ് കഥയായും ,ജാഫർ ഇടുക്കി തണ്ടൽക്കാരൻകേശുണ്ണിയായും ,രാമു ദിവനായും ,ടിനി ടോം കുഞ്ഞുപിള്ളയായും ,വിഷ്ണു വിനയ് കണ്ണക്കുറുപ്പായും , ശിവജി ഗുരുവായൂർ ചേർത്തല നാടുവാഴിയായും ,സുനിൽ സുഖദ ചന്ദ്രുപിള്ളയായും, സ്ഫടികം ജോർജ്ജ് ദിവാൻ പേഷ്ക്കറായും ,നിർമ്മാതാവ് ഗോകുലംഗോപാലാൻപെരുമാളായും , നിയ ശങ്കരത്തിൽ വെളുത്തയായും, മാസ്റ്റർ ആദിൽ രാജ്കുഞ്ഞായിയായും, വിഷ്ണുഗോവിന്ദൻചാത്തനായും വർഷ വിശ്വനാഥ് ജാനകിയായും വിവിധ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.ഇവരോടൊപ്പം  നസീർ സംക്രാന്തി, ജയകുമാർ പരമേശ്വരൻപിള്ള, കൂട്ടിക്കൽ ജയചന്ദ്രൻ,ചാലിപാല, ശരണ്‍,
ഡോ. ഷിനു,ബൈജു എഴുപുന്ന, സുന്ദരപാണ്ഡ്യൻ,ബിട്ടുതോമസ്,മധുപുന്നപ്ര, ടോംജി വര്‍ഗ്ഗീസ്, ശ്രീയശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയവരാണ് മറ്റ്  പ്രമുഖതാരങ്ങൾ.

ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍ എൻ.എംബാദുഷ,കലാസംവിധാനം അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷൻ, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യുംധന്യാബാലക്യഷ്ണന്‍,
സൗണ്ട് ഡിസൈന്‍ സതീഷ്, സ്റ്റില്‍സ്സലീഷ്പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍  സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്,പ്രൊഡക്ഷന്‍ മാനേജര്‍ ജിസ്സണ്‍ പോള്‍, റാം മനോഹർ , പി.ആർ.ഒമാർ എ. എസ് .ദിനേശ് ,വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് അണിയറ ശിൽപ്പികൾ .

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.സിനിമയുടെ ഹൈലൈറ്റാണ് പശ്ചാത്തല സംഗീതം .

ആരംഭത്തിൽമോഹൻലാലിൻ്റെയും അവസാന ഭാഗത്ത് മമ്മൂട്ടിയുടെയും വോയിസ് ഓവർ അവതരിപ്പിക്കൽ  നന്നായിട്ടുണ്ട്.  ഇന്നും കാലിക പ്രസക്തമായ വിഷയമാണ് സിനിമയുടെ കാതൽ. എല്ലാത്തരം പ്രേക്ഷകരും ഈ സിനിമ സ്വീകരിക്കുമെന്ന് കരുതാം ...

Rating : 4 / 5
സലിം പി. ചാക്കോ .
cpK desK .
 

No comments:

Powered by Blogger.